കാറമേല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠ, അഷ്ടബന്ധ നവീകരണ ബ്രഹ്മകലശ മഹോത്സവം ജൂണ്‍ 7 മുതല്‍ 12 വരെ
പയ്യന്നൂര്‍: കാറമേല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠ, അഷ്ടബന്ധ നവീകരണ ബ്രഹ്മകലശ മഹോത്സവം ജൂണ്‍ 7 മുതല്‍ 12 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ക്ഷേത്രം തന്ത്രി നടുവത്ത് പുടവര്‍ വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.
ജൂണ്‍ ആറ് ഇന്ന് വൈകുന്നേരം 4 ന് കലവറനിറക്കല്‍ ഘോഷയാത്ര, അഞ്ചിന് പുതുതായി നിര്‍മ്മിച്ച ഉപക്ഷേത്രവും മേല്‍പന്തലും സമര്‍പ്പണം.
7 ന് നാളെ വൈകുന്നേരം 4 ന് തന്ത്രിയെ സ്വീകരിക്കല്‍, രാത്രി 8.30 ന് ശൃംഗാര എച്ചിലാംവയലിന്റെ നൃത്തവിരുന്ന്. കാറമേല്‍ വനിതാവേദിയുടെ നൃത്തപരിപാടി, കൈകൊട്ടിക്കളി.
8 ന് രാവിലെ നടതുറന്ന് അഭിഷേകം. വൈകുന്നേരം ആചാര്യവരണം, ദീപാരാധന. രാത്രി 8.30 ന് കാറമേല്‍ മുച്ചിലോട്ട് വനിതാവേദിയുടെ ഫ്യൂഷന്‍ ഡാന്‍സ്.
9 ന് വൈകുന്നേരം ദീപാരാധന, ഭഗവതിസേവ, രാത്രി 8.30 ന് കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്താര്‍ച്ചന.
10 ന് രാവിലെ നടതുറന്ന് അഭിഷേ്കം. രാത്രി 8.30ന് കല കാങ്കോല്‍ അവതരിപ്പിക്കുന്ന നാടകം.
11 ന് രാവിലെ ഗണപതിഹോമം, വൈകുന്നേരം അധിവാസഹോമം, കലശാധിവാസക്രിയ, അത്താഴപൂജ,
12 ന് ഗണപതിഹോമം, അധിവാസം വിടര്‍ത്തിപ്പൂജ, പരികലശാഭിഷേകങ്ങള്‍, മുഹൂര്‍ത്തകാലമായാല്‍ ദാനം മുഹൂര്‍ത്തം ചെയ്ത് പുന:പ്രതിഷേഠ, അഷ്ടബന്ധക്രിയയും മറ്റ് പൂജാദികര്‍മ്മങ്ങളും.
സമാപന ദിവസം 5000 പേര്‍ക്ക് അന്നദാനവും നടത്തും. രണ്ട് കോടിയോളം രൂപ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചാണ് പരിപാടികള്‍ നടത്തുന്നത്.
പി.വി.മോഹനന്‍, പി.വി. രവീന്ദ്രന്‍, പി.വി പത്മനാഭന്‍, തമ്പാന്‍, പി.വി. ബാലന്‍, പി.വി.വിജയന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
