അതിര്‍ത്തി തര്‍ക്കം- പന്നിയൂരില്‍ വീട് അടിച്ചുതകര്‍ത്തു ഉമ്മക്കും മകനുമെതിരെ കേസ്.
തളിപ്പറമ്പ്: അതിര്ത്തിതര്ക്കതിതിന്റെ പേരില്‍ വീട് അടിച്ചു തകര്‍ത്ത് നാശനഷ്ടം വരുത്തിയ സംഭവത്തില്‍ ഉമ്മക്കും മകനുമെതിരെ പോലീസ് കേസെടുത്തു.
പന്നിയൂര്‍ പുതുക്കണ്ടത്തെ ചാക്കന്റകത്ത് വീട്ടില്‍ സി.അന്‍സിലയുടെ(33)പരാതിയിലാണ് പുതുക്കണ്ടത്തെ സിനാന്, ഉമ്മ ഫാത്തിമ എന്നിവരുടെ പേരില്‍ കേസെടുത്തത്.
2025 നവംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.
അന്ന് ഉച്ചക്ക് 1.30 ന് അന്‍സിലയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ സിനാന് കത്തിയാള് കൊണ്ട് വീടിന്റെ സണ്‍ഷേഡും ജനലുകളും അടിച്ചുതകര്‍ത്തു.
വീടിന്റെപിറകുവശത്തെ ചായ്പ്പിന്റെ മേല്‍ക്കൂരയായ അലൂമിനിയം ഷീറ്റ് കൊത്തിവലിച്ച് തറയിലിട്ടു.
ബാത്ത്റൂമിന്റെ വെന്റിലേറ്റര്‍ ഗ്ലാസ് അടിച്ചുതകര്‍ത്തു. വീട്ടിലെ പക്ഷിക്കൂടിന്റെ മുകളിലെ ഷീറ്റ്, കുട്ടികള്‍ മല്‍സ്യം വളര്‍ത്തുന്ന അക്വേറിയം എന്നിവയും തകര്‍ത്തു.
തടയാന്‍ ശ്രമിച്ച അന്‍സിലയുടെ ഉമ്മയെ കല്ലെടുത്തെറിഞ്ഞ് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.
അന്‍പതിനായിരം രൂപയോളം നാശനശഷ്ടമുണ്ടായി.
ബന്ധുക്കളായതിനാല്‍ മധ്യസ്ഥശ്രമത്തിലൂടെ നഷ്ടപരിഹാരം നല്കി പ്രശ്നം പരിഹരിക്കാനുളള ശ്രമം നടക്കാതെ വന്നതിനാലാണ് പോലീസില്‍ പരാതിനല്‍കിയത്.
ഇരു കുടുംബങ്ങളും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.


