ചെങ്കല്‍ ഉല്‍പ്പാദക ഉടമസ്ഥ ക്ഷേമസംഘം സംസ്ഥാനസമ്മേളനം നാളെ നവംബര്‍10 ന് പയ്യന്നൂരില്‍

പയ്യന്നൂര്‍: ചെങ്കല്‍ ഉല്പാദക ഉടമസ്ഥ ക്ഷേമസംഘത്തിന്റെ നാലാമത് സംസ്ഥാന സമ്മേളനം പയ്യന്നൂര്‍ കണ്ടോത്ത് ശ്രീ കുറുമ്പ ഓഡിറ്റോറിയത്തില്‍ നാളെ (നവംബര്‍ പത്താം തീയതി തിങ്കളാഴ്ച)നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 10 മണിക്ക് ടി.ഐ.മധുസൂദനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുമായി 200-ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും .

സിയാക്ക് മെമ്പര്‍മാരായ പ്രൊഫ. ഡോ.കെ.വി.വാസുദേവന്‍ പിള്ള പ്രൊഫ.എസ്.എസ്.അനില്‍കുമാര്‍ എന്നിവര്‍ ശാസ്ത്രീയമായ ചെങ്കല്‍ഖനനവും ഖനനാന്തര പുനരുപയോഗപ്പെടുത്തലും എന്ന വിഷയത്തെക്കുറിച്ചും

കണ്ണൂര്‍ ജില്ലാ സീനിയര്‍ ജിയോളജിസ്റ്റ് കെ.ആര്‍.ജഗദീശന്‍ കേരള മൈനര്‍ മിനറല്‍ ആക്ടിനെക്കുറിച്ചും ക്ലാസുകളെടുക്കും

മുന്‍ ആലുവ എംഎല്‍എ എ.എം.യൂസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.

തുടര്‍ന്ന് ചെങ്കല്‍ മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തശേഷം സംസ്ഥാന ഭാരവാഹികളുടെ സംഘടന തെരഞ്ഞെടുപ്പോടുകൂടി സമ്മേളനം അവസാനിക്കും.

സംസ്ഥാന സെക്രട്ടറി കെ. മണികണ്ഠന്‍, ജില്ലാ സെക്രട്ടറി പ്രകാശന്‍ പയ്യന്നൂര്‍, പി.മുസ്തഫ, എം.ആര്‍.ടി.രഞ്ജിത്ത് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.