ഈ വിസ്മയം കൂടിപ്പോയി-തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തീരുമാനങ്ങള്‍ക്കെതിരെ രാഹുല്‍ വെച്ചിയോട്ട്
കണ്ണൂര്‍: തളിപ്പറമ്പിലെയും പയ്യന്നൂരിലെയും വിസ്മയം തീര്‍ക്കല്‍ അല്‍പ്പം കൂടിപ്പോയി എന്ന് പറയാതിരിക്കാന്‍ കഴിയില്ല, നേതൃത്വത്തെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ട്.
ഫേസ്ബുക്ക്പോസ്റ്റിലൂടെയാണ് തളിപ്പറമ്പിലും പയ്യന്നൂരിലും സി.പി.എം വിമതരെ പിന്തുണക്കാനുള്ള യു.ഡി.എഫ് തീരുമാനങ്ങള്‍ക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ-
നേതാക്കളെ…..
തളിപ്പറമ്പിലേയും പയ്യന്നൂരിലേയും ഈ വിസ്മയം തീര്‍ക്കല്‍ അല്പം കൂടിപ്പോയി. പറയാതിരിക്കാന്‍ കഴിയില്ല. പാര്‍ട്ടിക്കുവേണ്ടി തല്ലുകൊണ്ടവരും വെയില് കൊണ്ടവരും പോസ്റ്റര്‍ ഒട്ടിച്ചവനും അഹോരാത്രം പണിയെടുത്തവരും എല്ലാം കോണ്‍ഗ്രസ് എന്ന ഒറ്റ വികാരം മനസ്സില്‍ കൊണ്ടുനടന്നവരാണ്. മറുകണ്ടം ചാടി വരുന്നവര്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റ് ഭക്തരാണ്-പിണറായി ഭക്തരാണ്.
ഒരുകാലത്ത് തിരുത്തല്‍ ശക്തിയായിരുന്ന നേതാക്കന്മാര് സ്വയം തിരുത്തുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരും.

