കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വീണ്ടും സമരകേന്ദ്രമാവുന്നു,

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വീണ്ടും സമരകേന്ദ്രമാവുന്നു, മാര്‍ച്ച് രണ്ടുമുതല്‍ പ്രതിപക്ഷ സംഘടന ജീവനക്കാര്‍ സത്യാഗ്രഹസമരം തുടങ്ങും.

കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.

സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ 7-ാം വാര്‍ഷികദിനത്തിലാണ് വീണ്ടും സമരം ആരംഭിക്കുന്നത്.

മെഡിക്കല്‍കോളേജ് പ്രധാന കവാടത്തിന് മുന്നില്‍ നടക്കുന്ന സത്യാഗ്രഹത്തില്‍ സി.എം.പി നേതാവ് സുധീഷ് കടന്നപ്പള്ളി, രജിത്ത് നാറാത്ത്, വി.പി.അബ്ദുള്‍റഷീദ് എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ 10 വീതം ജീവനക്കാര്‍ പ്രിന്‍സിപ്പാള്‍ ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരന്‍ അറിയിച്ചു.

എന്‍.ജി.ഒ അസോസിയേഷനും കേരള ഗവ.നഴ്‌സസ് യൂണിയനും സംയുക്തമായാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്.

 

ജീവനക്കാര്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍

 

നേരത്തെ ലഭിച്ചുകൊണ്ടിരുന്ന ഗ്രാറ്റുവിറ്റി, ടെര്‍മിനല്‍ സറണ്ടര്‍ ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കുക.

സ്ഥാപനം ഏറ്റെടുക്കുമ്പോള്‍ 02.03.2019 ല്‍ ജീവനക്കാര്‍ക്ക് അന്ന് ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളവും ശമ്പള സ്‌കെയിലും സംരക്ഷിക്കുക.

ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ തുടര്‍ന്നും അനുവദിക്കുക.

2019 ല്‍ നടപ്പിലാക്കേണ്ടിയിരുന്ന ശമ്പളപരിഷ്‌കരണം അടിയന്തിരമായി നടപ്പിലാക്കുക

നഴ്സുമാരുള്‍പ്പെടെയുള്ള ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുക.

മുന്‍കാല സര്‍വ്വീസ് പരിഗണിച്ച് ന്യായമായ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുക.

സര്‍വ്വീസില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് തടഞ്ഞു വെച്ച ഗ്രാറ്റുവിറ്റി, ലീവ് സറണ്ടര്‍ ഉള്‍പ്പെടെയുള ആനുകൂല്യങ്ങള്‍ അനുവദിക്കുക.