കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് അസോസിയേഷന്‍ പ്രസിഡന്റായി എം.കെ.സാഹിദ, സെക്രട്ടെറിയായി കെ.പ്രിയേഷ് എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലയിലെ പോലീസ് അസോസിയേഷനെ വീണ്ടും സാഹിദയും പ്രിയേഷും നയിക്കും.

കേരള പോലിസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ല 2023-25 പ്രസിഡന്റായി റൂറല്‍ വനിതാ സെല്ലിലെ എം.കെ.സാഹിദയേയും സെക്രട്ടറിയായി റൂറല്‍ ജില്ലാ ആസ്ഥാനത്തെ കെ.പ്രിയേഷിനേയും തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റായി ഇ.ആര്‍.സുരേഷ്, ജോ.സെക്രട്ടറിയായി കെ.പി.സനത്ത് , ട്രഷററായി വി.വി.വിജേഷ് എന്നിവരേയും തെരെഞ്ഞെടുത്തു.

തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ഹാളില്‍ നടന്ന ഭാരവാഹി തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ റൂറല്‍ ജില്ല നെര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി വി.രമേശന്‍ നിരീക്ഷകനായിരുന്നു.

പരിയാരം പോലീസ് സ്റ്റേഷനിലെ കെ.വി.അനീഷ് കുമാര്‍ വരണാധികാരിയായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികള്‍ക്കു പുറമേ ടി.വി.ജയേഷ്, കെ.സി.രതീഷ്, കെ.ദിനേശ്കുമാര്‍, ഇ.സി.കെ.ജിജേഷ്,
കെ.കെ.ബിജു, പി.അനൂപ് എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.

ആഗസ്റ്റ് 26 എറണാകുളത്ത് വെച്ച് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കും.