കന്യാകുമാരിക്ക്-49 വയസ്.

 

     ചിത്രകലാകേന്ദ്രം എന്ന സിനിമാ നിര്‍മ്മാണ കമ്പനി എഴുപതുകളില്‍ വളരെ ശ്രദ്ധേയമായ ഒരു ബാനറായിരുന്നു.

കെ.എസ്.സേതുമാധവന്റെ സഹോദരനായ കെ.എസ്.ആര്‍.മൂര്‍ത്തിയാണ് ചിത്രാഞ്ജലിയുടെ ഉടമസ്ഥന്‍.

1970 ല്‍ അമ്മ എന്ന സ്ത്രീ, 71 ല്‍ ഒരു പെണ്ണിന്റെ കഥ, ഈക്വിലാബ് സിന്ദാബാദ്, 72 ല്‍ ആദ്യത്തെ കഥ, 73 ല്‍ പണിതീരാത്ത വീട്, അഴകുള്ള സെലീന, 74 ല്‍ ജീവിക്കാന്‍ മറന്നുപോയ സ്ത്രീ, കന്യാകുമാരി, 1976 ല്‍ കുറ്റവും ശിക്ഷയും 77 ല്‍ ഓര്‍മ്മകള്‍ മരിക്കുമോ, അമ്മേ അനുപമേ. 11 സിനിമകളാണ് മൂര്‍ത്തി നിര്‍മ്മിച്ചത്.

ഇതില്‍ പത്തെണ്ണവും സംവിധാനം ചെയ്തത് സേതുമാധവനാണ്. കുറ്റവും ശിക്ഷയും അദ്ദേഹത്തിന്റെ സഹായിയായ എം.മസ്താനാണ് സംവിധാനം ചെയ്തത്.

എം.ടി.വാസുദേവന്‍ നായര്‍ കഥ, തിരക്കഥ, സംഭാണം എഴുതി 1974 ജൂലായ്-26 ന് റിലീസായ സിനിമയാണ് കന്യാകുമാരി.

കമലഹാസന്‍, മുരളി, വീരന്‍, ജഗതി, ശങ്കരാടി, പ്രേംനവാസ്, ഗോവിന്ദന്‍കുട്ടി, ആലുംമൂടന്‍, മല്ലിക, സുഷമ, മധുമതി, റീത്ത ഭാദുരി, രജനി, വിജയലക്ഷ്മി, പാലാ തങ്കം, മണിമാല, കെ.ജി.മേനോന്‍ എന്നിവരാണ് മുഖ്യവേഷത്തിലെത്തിയത്.

പി.എല്‍.റോയ് ക്യാമറയും ടി.ആര്‍.ശ്രീനിവാസലു എഡിറ്റിംഗും നിര്‍വ്വഹിച്ചു.

കലാസംവിധാനം അഴകപ്പന്‍, പോസ്റ്റര്‍ എസ്.എ.നായര്‍, സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സായിരുന്നു വിതരണക്കാര്‍.

ഗാനങ്ങള്‍(രചന-വയലാര്‍, സംഗീതം-എം.ബി.ശ്രീനിവാസന്‍)

1-ആയിരം കണ്ണുള്ള-യേശുദാസ്, ലീല, എല്‍.ആര്‍.ഈസ്വരി.

2-ചന്ദ്രപ്പളുങ്കു മണിമാല മണിമാല-യേശുദാസ്, ജാനകി.

3-ഐ ആാം ഇന്‍ ലവ്-ഉഷാ ഉതുപ്പ്.