കെ.എ.പി.പരേഡ് പവലിയന്‍ കാറ്റില്‍ പറന്നു- 10 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം.

മാങ്ങാട്ടുപറമ്പ്: കേരളാ ആംഡ്‌പോലീസ് നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് കാറ്റിലും മഴയിലും കനത്ത നാശനഷ്ടം.

പരേഡ് ഗ്രൗണ്ടിലെ പവലിയന്‍ ചുഴലിക്കാറ്റില്‍ പറന്നുപോയി.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും 10 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കുന്നത്.

ഏതാണ്ട് 25 മീറ്റര്‍ നീളത്തിലുള്ള പവലിയനാണ് കാറ്റ് പറത്തിക്കൊണ്ടുപോയത്.

ഇത് കൂടാതെ കെ.എ.പി ഗ്രൗണ്ടിലെ നിരവധി മരങ്ങളും കടപുഴകി വീണു.

കെട്ടിടങ്ങള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണ് നാശനഷ്ടം ഉണ്ടായിട്ടുണ്ടെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല.