കാപ്പാട്ട് ഫെസ്റ്റ് 15ന് തുടങ്ങും.
പയ്യന്നൂർ: ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം പെരുങ്കളിയാട്ടം നടക്കുന്ന കാപ്പാട് കഴകത്തിൽ പയ്യന്നൂർഫെസ്റ്റ് എന്ന പേരിൽ നടക്കുന്ന ഇൻ്റർ നാഷനൽ എക്സിബിഷൻ നാളെ തുടങ്ങും.
മാർച്ച് 3 വരെ നീണ്ടുനിൽക്കും. വൈവിധ്യമാർന്ന ഫല വൃക്ഷ പ്രദർശന മേള, കുട്ടികളെയും മുതിർന്നവരെയും ഒരേ പോലെ ആകർഷിക്കുന്ന റോബോട്ടിക്ക് ബേർഡ് ഷോ, ആകാശ കാഴ്ചകൾ അനുഭവമാക്കുന്ന വിവിധ തരം റൈഡുകൾ, ഫുഡ് കോർട്ടുകൾ, വിവിധ കരകൗശല ഉൽപ്പന്നങ്ങളുടെ വിപണന സ്റ്റാളുകൾ, കാർഷിക നഴ്സറി, ജില്ലാ കുടുംബശ്രീ മിഷൻ്റെ ഉൽപ്പന്ന പ്രദർശന വിപണന മേള, സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളുടെ പവലിയനുകൾ, സ്വകാര്യ സംരംഭകരുടെ വിപണന സ്റ്റാളുകൾ,
പരമ്പരാഗത രീതിയിൽ തയാറാക്കുന്ന ഉൽപ്പന്നങ്ങളുമായി വ്യവസായ വകുപ്പ് സ്റ്റാളുകൾ, കൈത്തറി ഉൽപ്പന്ന സ്റ്റാൾ, പയ്യന്നൂർ എംആർസിഡി സ്കൂൾ വിദ്യാർഥികളുടെ ഉൽപ്പന്ന വിപണന മേള സ്റ്റാൾ, കുട്ടികൾക്ക് ആടാനും പാടാനുമുള്ള സൗകര്യങ്ങൾ, സെൽഫി കോർണർ, ലൈറ്റ് ആൻ്റ് മ്യൂസിക് ഫൗണ്ടേഷൻ ഷോ എന്നിവയൊക്കെ ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്.
15 മുതൽ 25 വരെ വൈകിട്ട് 4 മണി മുതലും 26 മുതൽ മാർച്ച് 3 വരെ രാവിലെ 11 മണി മുതലുമാണ് പ്രദർശനം.