കരിയില്‍ വിജയന്‍(72)നിര്യാതനായി.

തളിപ്പറമ്പ്: പുളിമ്പറമ്പ്. പാലമുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ ചിത്രപ്രഭ ക്വാര്‍ട്ടേഴ്‌സില്‍ കരിയില്‍ വീട്ടില്‍ കെ.വിജയന്‍(72) നിര്യാതനായി.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.

ശവസംസ്‌കാരം വൈകുന്നേരം 5 മണിക്ക് കരിപ്പുല്‍ ശ്മശാനത്തില്‍.

തളിപ്പറമ്പ് ബ്ലോക്ക് ഖാദി വ്യവസായ സംഘം സെക്രട്ടറിയായിരുന്നു.

സര്‍ സയ്യിദ് കോളേജില്‍ പഠിക്കുന്ന കാലത്ത് സംസ്ഥാനത്തെ മികച്ച വിദ്യാര്‍ത്ഥി കര്‍ഷകനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡ് കെ. കരുണാകരനില്‍ നിന്നും സ്വീകരിച്ചിരുന്നു.

കോണ്‍ഗ്രസിന്റേയും യൂത്ത് കോണ്‍ഗ്രസിന്റെയും പഴയ കാല സജീവ പ്രവര്‍ത്തകന്‍,

യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: നളിനി.

മക്കള്‍: വിനീത, നിജിത.

മരുമക്കള്‍: ഇ.പി.ണനീഷ്(കീഴാറ്റൂര്‍), റീജിത്ത്(കണ്ണപുരം).

സഹോദരങ്ങള്‍: ബാലകൃഷ്ണന്‍(പഴയങ്ങാടി)., നളിനി(കീഴാറ്റൂര്‍), ലക്ഷ്മി(പടപ്പേങ്ങാട്).

വിജയന്റെ നിര്യാണത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അനുശോചിച്ചു.