കൃഷിനാശമുണ്ടായ സ്ഥലങ്ങള്‍ കര്‍ഷക കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു.

ചപ്പാരപ്പടവ്: ചപ്പാാരപ്പടവ് പഞ്ചായത്തിലെ കല്യാണപുരത്തും, വിമലശ്ശേരിയിലും ചുഴലികാറ്റിലുണ്ടായ ലക്ഷക്കണക്കിന്ന് രൂപയുടെ കൃഷിനാശങ്ങള്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി എ.ഡി.സാബൂസിന്റെയും, കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ് എം.വി. ശിവദാസന്‍,

ജില്ലാ സെകട്ടറി മോനി ജോസഫ്, പയ്യന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് ജോസഫ് കട്ടത്തറ, മുന്‍ ജില്ലാ സെക്രട്ടറി പി.വൈ. ആന്റണി, ടിക്കടവ് മണ്ഡലം സെക്രട്ടറി വിജി ഇളങ്കാവുങ്കള്‍, ജിജിമോന്‍ മനയത്ത് ശേരിയില്‍, ബാബുവാണിയക്കിഴക്കേല്‍, അജോ തോമസ്, റീമോന്‍ ചിറത്തലക്കല്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

കൃഷിനാശം സംഭവിച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും നിവേദനം കൊടുക്കാന്‍ തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു.