ആയുര്‍വേദ തൊഴിലാളി യൂണിയന്‍ കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍

തൃക്കരിപ്പൂര്‍: കേരള ആയൂര്‍വ്വേദ തൊഴിലാളി യൂണിയന്‍(സി.ഐ.ടി.യു) കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ തൃക്കരിപ്പൂരില്‍ നടന്നു.

സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ഡോ വി.വി ക്രിസ്റ്റോ ഗുരുക്കള്‍ അദ്ധ്യക്ഷത വഹിച്ചു.

തൃക്കരിപ്പൂര്‍ സൂര്യ കളരി സംഘത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ കെ.എ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എം. രാമചന്ദ്രന്‍ ഗുരുക്കള്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറി ടി.വി.സുരേഷ് ഗുരുക്കള്‍ സ്വാഗതവും കെ. രാജേഷ് ഗുരുക്കള്‍ നന്ദിയും പറഞ്ഞു.

40 പ്രതിനിധികള്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ ഏരിയാ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാന്‍ തീരുമാനിച്ചു