കീം പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ തേജസ്വി വിനോദിനെ ബാലസംഘം ഏരിയാ കമ്മറ്റി അനുമോദിച്ചു-

തളിപ്പറമ്പ്: കേരളാ കീം ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ പരിയാരത്തെ തേജസ്വി വിനോദിനെ ബാലസംഘം ഏരിയാ കമ്മറ്റി അനുമോദിച്ചു.

ബാലസംഘം ഏരിയാ കണ്‍വീനര്‍ സി.അശോക് കുമാര്‍ ഉപഹാരം നല്‍കി.

ഏരിയാ സെക്രട്ടറി അതുല്‍രാജ്, പ്രസിഡന്റ് ശ്രീരാഗ്, ജില്ലാ എക്‌സിക്യുട്ടീവ് അംഗം സി.കെ.ഷോന, പി.രഞ്ജിത്ത്, അശ്വിന്‍ കൃഷ്ണ, വി.രമണി, വി.തമ്പാന്‍ എന്നിവര്‍ പങ്കെടുത്തു.