കേരളാ കോണ്‍ഗ്രസ്(എം)പത്മശ്രീ അവാര്‍ഡ് ജേതാവ് അപ്പുക്കുട്ടന് പൊതുവാളിനെ ആദരിച്ചു.
പയ്യന്നൂര്‍: മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കേരള കോണ്‍ഗ്രസ്(എം)സംസ്കാര വേദി ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ മുതിര്‍ന്ന സ്വാതന്ത്ര്യ സമരസേനാനിയും പത്മശ്രീ അവാര്‍ഡ് ജേതാവുമായ വി.പി.അപ്പുക്കുട്ടപൊതുവാളിനെ അദേഹത്തിന്റെ ഭവനത്തില്‍ ചെന്ന് ആദരിച്ചു.
ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. സംസ്കാര വേദി ജില്ലാ പ്രസിഡന്റ് ഡോ.ജോസഫ് തോമസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സജി കുറ്റിയാനിമറ്റം, കെ.ടി.സുരേഷ്കുമാര്‍, ജെയിംസ് മരുതാനിക്കാട്ട്, സിബി പന്തപ്പാട്ട്, തോമസ് ചൂരാനോലി, ചലചിത്ര സംവിധായകന് ആസാദ് അലവില്‍, ജോസ് ചെന്നക്കാട്ട്കുന്നേല്‍, പി.ഡി.ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു.