നേഴ്‌സുമാരുടെ റേഷ്യോ പ്രമോഷന്‍ നടപ്പിലാക്കണം കെ.ജി.എന്‍.യു
സന്ദീപ് സിറിയക് പ്രസിഡന്റ്-മഹമ്മദ് ഷമീര്‍-സെക്രട്ടറി
കണ്ണൂര്‍: സ്റ്റാഫ് നേഴ്‌സുമാരുടെ റേഷ്യോ പ്രമോഷന്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ഗവ. നഴ്‌സസ് യൂണിയന്റെ (കെ.ജി.എന്‍.യു) ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ ഡി സി സി ഹാളില്‍ നടന്ന സമ്മേളനം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
കെ. .ജി.എന്‍.യു ജില്ലാ പ്രസിഡന്റ് സന്ദീപ് സിറിയക്ക് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.എസ്. സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി.
കണ്ണൂരില്‍ നടക്കുന്ന 34ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണവും നടന്നു.
ജനുവരി 28 ന് ജില്ലാ കോണ്‍ഗ്രസ്സ് ഭവന്‍ ഹാളില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി.
ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പുതിയ ഭാരവാഹികളായി സന്ദീപ് സിറിയക്ക്-പ്രസിഡന്റ്, നിധിന്‍മാത്യു, സീന(വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദ് ഷമീര്‍(സെക്രട്ടറി), ബിജേഷ് തോമസ്, പി.വി.സോമിനി(ജോ.സെക്രട്ടറിമാര്‍), ഷൈനി(ട്രഷറര്‍). എന്നിവരെ തെരഞ്ഞെടുത്തു.
