ക്ഷാമബത്താ കുടിശിക നല്‍കണം-കേരളാ പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫേര്‍ അസോസിയേഷന്‍-

തളിപ്പറമ്പ്: സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷാമബത്ത കുടിശിക നല്‍കാത്തതിലും, മെഡിസിപ്പ് പദ്ധതി നടപ്പാക്കാത്തതിലും കേരള സ്‌റ്റെയിറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ തളിപ്പറമ്പ് മേഖല സമ്മേളനം പ്രതിഷേധിച്ചു.

അക്കിപ്പറമ്പ് യു.പി.സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് മുയ്യം രാഘവന്‍ ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡന്റ് റിട്ട. അസി.കമാന്‍ഡ്ന്റ് ടി.പി.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.രാമചന്ദ്രന്‍, ജില്ലാ ട്രഷറര്‍ പി.ബാലന്‍, മുഹമ്മദ് കുറ്റിക്കോല്‍, ഗോപാലകൃഷ്ണന്‍, പി.ഗോവിന്ദന്‍, ജോര്‍ജ്, ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

സര്‍ക്കാറിലേക്ക് വിവിധ ആവശ്യങ്ങളടങ്ങുന്ന നിവേദനം സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു.

പുതിയ ഭാരവാഹികളായി ടി.പി.ഉണ്ണികൃഷ്ണന്‍(പ്രസിഡന്റ്), പി.കെ.രാമചന്ദ്രന്‍(സെക്രട്ടറി), മുഹമ്മദ് കുറ്റിക്കോല്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.