പോലീസ് അസോസിയേഷന്‍ തെരെഞ്ഞെടുപ്പ്- നിലവിലെ നേതൃത്വത്തിന് ഉജ്വല വിജയം
കണ്ണൂര്‍: കേരള പോലീസ് അസോസിയേഷന്റെ 2023-25 വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ നിലവിലെ നേതൃത്വത്തിന് വിജയം.
കണ്ണൂര്‍ ജില്ലയിലെ ആകെയുള്ള 30 സീറ്റുകളില്‍ 27 സീറ്റ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
തിങ്കളാഴ്ച്ച നടന്ന യൂണിറ്റ് തല തിരഞ്ഞെടുപ്പില്‍ പഴയങ്ങാടി, പരിയാരം, ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനുകളില്‍ നിന്നും നിലവിലെ നേതൃത്വം ഉജ്വല വിജയം കരസ്ഥമാക്കി.
പഴയങ്ങാടി പോലീസ് സ്റ്റേഷനില്‍ നിന്നും വി.വി.സുരേഷ്, പരിയാരം സ്‌റ്റേഷനിലെ അനീഷ്‌കുമാര്‍, ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനില്‍ നിന്നും നിലവിലെ സംസ്ഥാന നിര്‍വാഹ സമിതി അംഗം ടി.വി.ജയേഷ്
എന്നിവര്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കി.
ഈ മാസം 17-ന് ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പും 26 ന് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കും.
