മയക്കുമരുന്നുകള്‍ക്കെതിരെ യുവാക്കള്‍ രംഗത്തിറങ്ങണം-കെ.പി.അനില്‍കുമാര്‍.

കണ്ണൂര്‍:വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്നിനെതിരെ യുവജനങ്ങള്‍ രംഗത്തിറങ്ങണമെന്നും, ഇതിനായി ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് ജില്ലയില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കണമെന്നും കേരള കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറി കെ.പി.അനില്‍കുമാര്‍ ആവശ്യപ്പെട്ടു.

കേരള യുത്ത് ഫ്രണ്ട് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടത്തിയ യുത്ത് ഫ്രണ്ട് ജന്മദിന സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജെസ്റ്റിന്‍ വടക്കന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് പരത്തനാല്‍ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി ടോമിച്ചന്‍ നടുത്തൊട്ടിയില്‍, ജോസ് തെക്കേടത്ത്, ജോര്‍ജ് കാരക്കാട്ട്, സണ്ണി പരവരാകത്ത് എന്നിവര്‍ സംസാരിച്ചു.