കേരളത്തിന്റെ സംഗീതവീടായി മാറി നീലകണ്ഠ അബോഡ്–അഞ്ചാംകച്ചേരിയില് പാലക്കാട് എം.ബി.മണിയും തിരുവിഴ ജി ഉല്ലാസും.
തളിപ്പറമ്പ്: നീലകണ്ഠ അബോഡ് കേരളത്തിന്റെ സംഗീതവീടായി മാറുന്നു.
പ്രമുഖരായ സംഗീതജ്ഞരെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി സംഗീതകച്ചേരി നടത്തുകയും സംഗീം ആസ്വദിക്കാന്‍ താല്പര്യപ്പെടുന്ന എല്ലാവരേയും വീട്ടിലേക്ക് സ്വാഗതം ചെയ്യുകയും
ചെയ്ത് പെരുഞ്ചൈല്ലൂര് സംഗീത സഭ സ്ഥാപകനും പ്രമുഖ പരിസ്ഥിതി വന്യജീവി സംരക്ഷകനുമായ വിജയ് നീലകണ്ഠന് സംഗീതാസ്വാദകരുടെ ലോകത്ത് മറ്റൊരു മാതൃകയായി മാറുന്നു.
സംഗീത കച്ചേരിയില്‍ ഒരു രാഗം, ഒരു കൃതി, പല ഭാവം എന്ന ആനന്ദ സമര്പ്പണ് പരിപാടിയുടെ ഭാഗമായി ചിറവക്ക് നീലകണ്ഠ അബോഡിലെ അഞ്ചാമത്തെ കച്ചേരി കഴിഞ്ഞ ദിവസം നടന്നു.
നാദോപാസനയുമായി വായ്പാട്ടില്‍ സംഗീതജ്ഞന് പാലക്കാട് എം.ബി മണിയും, വയലിനില്‍ തിരുവിഴ ജി ഉല്ലാസും ചേര്‍ന്ന് കര്‍ണാടക സംഗീതത്തിലെ രണ്ടാം മേളകര്‍ത്താരാഗമായ
രത്നാംഗിയുടെ ജന്യരാഗമായ രേവതിയില്‍ തഞ്ചാവൂര്‍ ശങ്കരയ്യരുടെ മഹാദേവ ശിവ ശംഭോ എന്ന കീര്‍ത്തനം അസാമാന്യമായ ആലാപനത്തിലൂടെ ആസ്വാദകരെ രാഗ വിസ്താരം നടത്തി
കോരിത്തരിപ്പിച്ചു. നൊച്ചൂര്‍ നാരായണന് കലാകാരന്മാരെ ആദരിച്ചു. വിജയ് നീലകണ്ഠന് കലാകാരന്മാരെ പരിചയപ്പെടുത്തി.
