തളിപ്പറമ്പ് നഗരസഭാ കേരളോല്‍സവത്തിന് തുടക്കമായി.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ കേരളോത്സവത്തിന് തുടക്കമായി.

ഡിസംബര്‍ 5 മുതല്‍ 15 വരെ നടക്കുന്ന തളിപ്പറമ്പ് നഗരസഭ കേരളോത്സവത്തിന്റെ ഉദ്ഘാടനം റിക്രീയേഷന്‍ ക്ലബ്ബില്‍ ഷട്ടില്‍ മത്സരം ഉദ്ഘാടനം ചെയ്ത് നഗരസഭ ചെയര്‍പേഴ്സണ്‍ മുര്‍ഷിദ കൊങ്ങായി നിര്‍വഹിച്ചു.
വൈസ് ചെയര്മാന് കല്ലിങ്കീല്‍ പത്മനാഭന് അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.പി.മുഹമ്മദ് നിസാര്‍, കൊടിയില്‍ സലീം, പി.ഗോപിനാഥന്, കെ.വത്സരാജന്‍, സി.സുരേഷ്, പി.കെ.റസിയ, പി.കെ.സാഹി, എ.പി.സജീറ എന്നിവര്‍ പ്രസംഗിച്ചു.
സ്ഥിരം സമിതി അധ്യക്ഷ കെ.പി.കദീജ സ്വാഗതവും മുനിസിപ്പല്‍ സെക്രട്ടറി കെ.പി.സുബൈര്‍ നന്ദിയും പറഞ്ഞു
