കേസരി പുരസ്‌ക്കാര സമര്‍പ്പണം നവംബര്‍ 22 ന് നടക്കും. മന്ത്രി പി.രാജീവ് ടി.പത്മനാഭന് പുരസ്‌ക്കാരം സമ്മാനിക്കും.
മാതമംഗലം: ഫെയിസ് മാതമംഗലം ഏര്‍പ്പെടുത്തിയ കേസരി നായനാര്‍ പുരസ്‌ക്കാര സമര്‍പ്പണം നവംബര്‍ 22 ന് വൈകുന്നേരം 4.30 ന് കഥാകൃത്ത് ടി.പത്മനാഭന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എരമം – കുറ്റൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.രാജീവ് പുരസ്‌ക്കാരം സമ്മാനിക്കും. ടി. ഐ. മധുസൂതനന്‍ എം.എല്‍.എ.അധ്യക്ഷത വഹിക്കും.
നാരായണന്‍ കാവുമ്പായി അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും
. ടി.ആര്‍.രാമചന്ദ്രന്‍ സപ്ലിമെന്റ് പ്രകാശനം ചെയ്യും
. ടി. സുലജ, ടി.തമ്പാന്‍ മാസ്റ്റര്‍, കെ.വി.ഗോവിന്ദന്‍,
കെ.പത്മനാഭന്‍, എം.പി.ദാമോദരന്‍, ഡോ.ജിനേഷ് കുമാര്‍ എരമം, വേങ്ങയില്‍ ഇന്ദിര എന്നിവര്‍ പ്രസംഗിക്കും
സി.സത്യപാലന്‍ സ്വാഗതവും പി.ദാമോദരന്‍ നന്ദിയും പറയും. മലയാളത്തിലെ ആദ്യ ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്ന കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ പേരില്‍ നല്‍കപ്പെടുന്ന ഏഴാമത് പുരസ്‌ക്കാരമാണിത്.
25,000 രൂപയും കെ.കെ.ആര്‍.വെങ്ങര രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡായി സമ്മാനിക്കുന്നന്നത്.
പി.വി.ബാലന്‍, കെ.സി.ടി.പി.അജിത, എം.വി.രാജേഷ്, കെ.വി.ഗണേശന്‍, പി.ദാമോദരന്‍ മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
സി.സത്യപാലന്‍ ചെയര്‍മാനും , കെ.വി.സുനുകുമാര്‍ കണ്‍വീനറും, ഫെയ്‌സ് മാതമംഗലം പ്രസിഡന്റ് കെ.പ്രിയേഷ്, സെക്രട്ടറി പി.ദാമോദരന്‍ എന്നിവരാണ് പുരസ്‌ക്കാരസമിതി ഭാരവാഹികള്‍.