എരമം-കുറ്റൂര്‍ സര്‍വീസ് സഹകരണ ബേങ്ക്-കുറ്റുര്‍ ബ്രാഞ്ച് ഉദ്ഘാടനം 22 ന് – മന്ത്രി പി.രാജീവ് ഉദ്ഘാടനം നിര്‍വ്വഹിക്കും.

മാതമംഗലം: എരമം-കുറ്റൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കുറ്റൂര്‍ ബ്രാഞ്ച് കെട്ടിട ഉദ്ഘാടനം നവം.22 ന് ചൊവ്വാഴ്ച്ച വൈകുന്നേരം 4 മണിക്ക് മന്ത്രി പി.രാജീവ് നിര്‍വ്വഹിക്കുമെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ടി.ഐ.മധുസൂതനന്‍ എം.എല്‍.എ അദ്യക്ഷത വഹിക്കും.

സ്‌ട്രോങ്ങ് റൂം ഉദ്ഘാടനം ജോ.രജിസ്ട്രാര്‍ പി.വിജയനും നിക്ഷേപ സമാഹരണം ഉദ്ഘാടനം അസി.രജിസ്ട്രാര്‍ പ്ലാനിംഗ് എം.കെ.സൈബുന്നീസയും ഉദ്ഘാടനം ചെയ്യും.

വായ്പാ വിതരണം എരമംകുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.രാമചന്ദ്രന്‍ നിര്‍വ്വഹിക്കും.

മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്‍ എ.ടി.എം കാര്‍ഡ് വിതരണം ചെയ്യും.

അജിത എടക്കാടന്‍, കെ.വി.ഗോവിന്ദന്‍, പി.ശശിധരന്‍, ടിതമ്പാന്‍ മാസ്റ്റര്‍, അഡ്വ.കെ.പി.രമേശന്‍, കെ.ആര്‍.ചന്ദ്രകാന്ത്, ഷൈനി ബിജേഷ്,

എം.കെ.കരുണാകരന്‍ മാസ്റ്റര്‍, ടി.കെ.രാജന്‍, പി.പി.വിജയന്‍, കെ.ലൈല, സി.വി.ബാലകൃഷ്ണന്‍, കെ.വി.പവിത്രന്‍, കെ.രാജീവന്‍, കെ.കണ്ണന്‍, കെ.ബി.ബാലകൃഷ്ണന്‍, കെ.തമ്പാന്‍, എന്‍.വി.ശ്രീനിവാസന്‍, അജിത്കുമാര്‍ അനിക്കം,

ടി.പി.മഹമ്മൂദ്ഹാജി, കെ.രമേശന്‍, എം.ഇ.മുരളീധരന്‍, എ.വി.നാരായണന്‍, കെ.വി.രാജമോഹന്‍, ആലിസ് ജോയ് എന്നിവര്‍ പ്രസംഗിക്കും.

ബാങ്ക് പ്രസിഡന്റ് എം.പി.ദാമോദരന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പി.പി.കോരന്‍  മാസ്റ്റര്‍ നന്ദിയും പറയും.

കുറ്റൂര്‍ കേന്ദ്രമായി രൂപീകരിച്ച കുറ്റൂര്‍ ഐക്യ നാണയ സംഘവും 1955ല്‍ പേരൂല്‍ കേന്ദ്രമായി രൂപീകരിച്ച് എരമം ഐക്യ നാണയ സംഘവും സംയോജിപ്പിച്ചു.

28-02-1973ന് എരമം കുറ്റൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കായി രജിസ്റ്റര്‍ ചെയ്ത് 05-04-1973 മുതല്‍ പ്രവര്‍ത്തിച്ചുവരികയാണ്.

ബാങ്ക് നിലവില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിലേക്ക് കടന്നിരിക്കുകയാണ്.

പരേതനായ മുന്‍ എം എല്‍ എ സി പി നാരായണന്‍ ആയിരുന്നു സംഘത്തിന്റെ പ്രഥമ പ്രസിഡന്റ്.

2014 ഏപ്രില്‍ 01 മുതല്‍ ക്ലാസ് 1 സൂപ്പര്‍ ഗ്രേഡ് പദവിയിലാണ് പ്രവൃത്തിച്ച് വരുന്നത്.

ഹെഡ് ഓഫീസിനു പുറമെ 11 ബ്രാഞ്ചുകള്‍ നിലവിലുണ്ട്. 16705 എ-ക്ലാസ് അംഗങ്ങളും 60708 സി ക്ലാസ് അംഗങ്ങളും ഒരു ബി-ക്ലാസ് അംഗവും ഒരു ഡിക്ലാസ് അംഗവും ഉള്‍പ്പെടെ 77415 അംഗങ്ങളാണുള്ളത്.

തുടച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം 31-03-2022ലെ കണക്കനുസരിച്ച് 209 കോടി നിക്ഷേപവും 148 കോടി വായ്പ ബാക്കി നില്‍പ്പും ഉണ്ട്.

15 കോടി കിസ്സാന്‍ ക്രെഡിറ്റ് വായ്പകളും കാര്‍ഷിക അനുബന്ധ വായ്പകളുമാണ്.

തുടര്‍ച്ചയായി ലാഭത്തില്‍ പ്രവൃത്തിക്കുന്ന സ്ഥാപനം അംഗങ്ങള്‍ക്ക് ലാഭവിഹിതം നല്‍കി വരുന്നുണ്ട്.

കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിനായി മാതമംഗലത്തും വെള്ളാറയിലുമായി ഓരോ വളം കീടനാശിനി ഡിപ്പോകളും മിതമായ നിരക്കില്‍ ഇലക്ട്രിക്കല്‍, പ്ലംബിംഗ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനായി മാതമംഗലത്തും പെരുമ്പടവിലും വിപണന കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു വരുന്നു.

ആതുര ശുശ്രൂഷ രംഗത്ത് ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി സമീപകാലത്ത് നീതി മെഡിക്കല്‍ സ്റ്റോര്‍ പെരുമ്പടവില്‍ ആരംഭിച്ചിട്ടുണ്ട്.

എം.പി.ദാമോദരന്‍ പ്രസിഡന്റും പി.പി. കോരന്‍ വൈസ് പ്രസിഡന്റുമായ 13 അംഗ ഭരണസമിതിയാണ് ബേങ്കിന്റെ ഭരണം നിര്‍വഹിക്കുന്നത്.

ബേങ്കില്‍ നിലവില്‍ 59 സ്ഥിരം ജീവനക്കാരും 35 കമ്മീഷന്‍ ജീവനക്കാരും ഉള്‍പ്പെടെ ആകെ 94 ജീവനക്കാരുണ്ട്.

കുറ്റൂര്‍ ബ്രാഞ്ച് കെട്ടിടത്തിനായി 67 ലക്ഷവും എ സി പി വര്‍ക്കുകള്‍ക്ക് 28 ലക്ഷവുമായി മൊത്തം 95 ലക്ഷം ചെലവായിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ എം.പി.ദാമോദരന്‍, പി.പി.കോരന്‍, എം.ഇ.മുരളീധരന്‍, പി.ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.