വെദിരമന വിഷ്ണുനമ്പൂതിരിയെ ആദരിച്ചു.
പിലാത്തറ: യോഗക്ഷേമസഭ അറത്തില്‍ ഉപസഭയുടെ നേതൃത്വത്തില്‍ സാമൂഹ്യ- സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സക്രിയ സാന്നിധ്യമായ കേശവതീരം ആയുര്‍വേദ ഗ്രാമം എം.ഡി. വെദിരമന വിഷ്ണു നമ്പൂതിരിയെ ആദരിച്ചു.
കോഴിക്കോട് ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറിയും സ്വസ്തി മാസിക ജനറല്‍ മാനേജരുമായ ടി.വി.ദിവാകരന്‍ നമ്പൂതിരി പൊന്നാട അണിയിച്ചു.
പ്രസിഡന്റ് എ.എന്‍.നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
ഡോ: ഒ.സി. കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍ നമ്പൂതിരി, ഡോ:വി.കേശവന്‍ നമ്പൂതിരി, ഒ.കെ.നാരായണന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.