ക്ഷേത്രപരിസരം ശുചീകരിക്കാന്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍.
തളിപ്പറമ്പ്: ക്ഷേത്രപരിസരം ശുചീകരിച്ച് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍.
കരിമ്പം കേയി സാഹിബ് ട്രെയിനിംഗ് കോളേജ് എന്‍ എസ് എസ് സപ്തദിന ക്യാമ്പ്- ഉണര്‍വ് 2023 ന്റെ ഭാഗമായിട്ടാണ് ക്യാമ്പ് അംഗങ്ങള്‍ ചെങ്ങളായി പഞ്ചായത്തിലെ തേറളായി ദ്വീപില്‍
മോലത്തുംകുന്നിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവക്ഷേത്ര പരിസരം ശുചീകരിച്ചത്.
നാലു ഭാഗവും വളപട്ടണം പുഴയാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് തേറളായി. 2005 ലാണ് ദ്വീപിനെ മറുകരയുമായി ബന്ധിപ്പിച്ചു പുഴക്ക് പാലം വന്നത്.
അതുവരെ നാട്ടുകാര്‍ കടത്തു തോണിയെയാണ് ആശ്രയിച്ചിരുന്നത്. 130 കുടുംബങ്ങളാണ് ദ്വീപില്‍ താമസിച്ചു വരുന്നത്.
ഇതില്‍ 3 കുടുംബങ്ങങ്ങളാണ് ഹൈന്ദവകുടുംബങ്ങള്‍. ഈ ക്ഷേത്രത്തിലേക്ക് റോഡ് നിര്‍മ്മിച്ചു നല്‍കിയതും അതിന്ന് സ്ഥലം നല്‍കിയതും മുസ്ലിം കുടുംബങ്ങളാണ്.
ഇപ്പോള്‍ ദ്വീപിന്റെ പുറത്തു നിന്നും ധാരാളം വിശ്വാസികള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നുണ്ട്.
ക്ഷേത്ര നവീകരണത്തിന് മുസ്ലിം സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്.
എ.നാരായണന്‍ ചെയര്‍മാനും, പി.അമ്യതന്‍ കണ്‍വീനറുമാണ്.
വാര്‍ഡ് മെമ്പര്‍ മൂസാന്‍കുട്ടി തേറളായിയുടെ നേതൃത്വത്തില്‍ സ്ഥലത്തെ മുസ്ലീംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുതുതായി ഈ ക്ഷേത്രത്തിലേക്ക് റോഡ് നിര്‍മ്മിച്ചത്.
റോഡ് പഞ്ചായത്തിനെ കൊണ്ട് ഏറ്റെടുപ്പിച്ച് ടാര്‍ ചെയ്തു നവീകരികരിക്കാനുള്ള ശ്രമത്തിലാണ് മൂസാന്‍ കുട്ടി തേറളായി.
ക്ഷേത്രത്തില്‍ എല്ലാ ദിവസവും പൂജ നടക്കുന്നുണ്ട്. തേര്‍തല വാസുദേവന്‍ നമ്പൂതിരിയാണ് ക്ഷേത്രത്തിന്റെ മേല്‍ശാന്തി.
ദ്വീപില്‍ മതസൗഹാര്‍ദ്ദത്തിന്റെ അടയാളമായി നില്‍ക്കുന്ന ക്ഷേത്രത്തെ കുറിച്ച് അറിഞ്ഞാണ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ശുചീകരണത്തിന്ന് എത്തിയത്.
പ്രോഗ്രാം ആഫീസര്‍ ടി.പി.കാസിം, ഡോ. ഷരീഫ നൗഫിന, സി.പി ആലപ്പി, വളണ്ടിയര്‍ സെക്രട്ടരി ശ്രിതുരാജ്, വിഷണു പ്രണവ് , അര്‍ജുന്‍, മിര്‍സബ്, ഫാത്തിമ ഷദ, നയീമ പര്‍വീന്‍, ശില്‍പ്പ, സംറത്ത്, സ്‌നേഹ, മുബഷീറ, ജിഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി
