ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഇടപാടുകള്‍ ക്യാഷ്ലസ് ആവുന്നത് ദിനനിക്ഷേപ ഏജന്റുമാരുടെ തൊഴിലിന് ഭീഷണി
കോഴിക്കോട്: ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഇടപാടുകള്‍ക്ക് ബാങ്കുകള്‍ കൂടുതല്‍ ക്യാഷ്ലെസ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് ബാങ്കുകളിലെ ദിന

നിക്ഷേപ ഏജന്റുമാരുടെ തൊഴില്‍ സുരക്ഷിതത്വത്തിനു കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് കേരള ഗ്രാമീണ്‍ ബാങ്ക് ഡെപ്പോസിറ്റ് കലക്ടേര്‍സ് യൂണിയന് ഏഴാം സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു.
ബാങ്കിലെ ദിന നിക്ഷേപ പദ്ധതിയിലെ ഏജന്റുമാര്‍ക്ക് സുപ്രീം കോടതിവിധി പ്രകാരമുള്ള ഗ്രാറ്റുവിറ്റിയും മറ്റു
തൊഴില്‍ ആനുകൂല്യങ്ങളും അനുവദിക്കാന്‍ അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്ന് യൂണിയന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ കെജിബി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു.
കോഴിക്കോട്, ചാവശ്ശേരി സദാശിവന് നഗറില്‍ (നളന്ദ ഓഡിറ്റോറിയം) നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ജനാര്ദ്ദനന് നീലേശ്വരം അദ്ധ്യക്ഷത വഹിച്ചു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ.പി.ഗവാസ് സമ്മേളനത്തിലെ മുഖ്യാതിഥി ആയിരുന്നു.
ബാങ്കില്‍ നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ യൂണിയന് അംഗങ്ങള്‍ക്ക് മുഖ്യാതിഥി ഉപഹാരങ്ങള്‍ നല്കി ആദരിച്ചു.
യൂണിയന്റെ വിദ്യാഭ്യാസ എന്‍ഡോവ്മെന്റും മോമെന്റോയും സമ്മേളനത്തില്‍ വിതരണം ചെയ്തു.
ജന.സെക്രെട്ടറി കുഞ്ഞിമുഹമ്മദ് കിഴിശ്ശേരി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വിജയകുമാര്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
കുഞ്ഞിമുഹമ്മദ് ഞെട്ടിക്കുളം, എം.കെ.അലവിക്കുട്ടി (സെക്രട്ടറി, ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷന് ) സി.പി.ബാലചന്ദ്രന് (ഗ്രാമീണ ബാങ്ക് റിട്ടയറീസ് ഫോറം )അലവിക്കുട്ടി പെരിന്തല്‍മണ്ണ, ശശീന്ദ്രന് തിരൂര്‍ക്കാട്,
നന്ദനന്‍ പയ്യന്നൂര്‍, ജോണ്‍ മാനന്തവാടി, മൊയ്തീന്‍കുഞ്ഞി മാനിപുരം, പ്രഭാകരന് കൊയിലി, അനുകുമാര്‍ എറണാകുളം, വര്‍ഗീസ് കോട്ടയം, വിനോദ് കുമാര്‍ കൊല്ലംഎന്നിവര് സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
പുതിയ സംസ്ഥാന ഭാരവാഹികളായി ജനാര്ദ്ദനന് നീലേശ്വരം(പ്രസിഡന്റ്), കുഞ്ഞിമുഹമ്മ് ഞെട്ടിക്കുളം (ചെയര്മാന്), നന്ദനന്‍ പയ്യന്നൂര്‍, കൈലാസ്നാഥ് മലപ്പുറം,
(വൈസ് പ്രസിഡന്റുമാര്‍), കുഞ്ഞിമുഹമ്മദ് കിഴിശ്ശേരി (ജന. സെക്രട്ടറി), പ്രഭാകരന് കണ്ണൂര്‍ (ജോ.സെക്രട്ടറി), കെ.ടി വിജയകുമാര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. നേരത്തെ സമ്മേളന നഗരിയില്‍ പ്രസിഡന്റ് ജനാര്ദ്ദനന് നീലേശ്വരം പതാക ഉയര്‍ത്തി.
