ജനുവരി 18 കൂട്ടഅവധി സമരം-കെ.ജി.എം.ഒ.എ വാഹനപ്രചാരണ ജാഥ നടത്തി.
തളിപ്പറമ്പ്: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിതിരെ വര്‍ഷം നീണ്ട സഹനസമരത്തോടുള്ള നിഷേധ നിലപാടിനെതിരെ കൂട്ട അവധി സമരം.
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ജനുവരി 18 ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നു.
സമരപരിപാടിയുടെ പ്രചാരണാര്‍ത്ഥം കെ.ജി.എം.ഒ നോര്‍ത്ത് സോണ്‍ ജോ.സെക്രട്ടറി ഡോ.സി.പി.ബിജോയ് നയിക്കുന്ന വാഹനപ്രചാരണ ജാഥക്ക് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ സ്വീകരണം നല്‍കി.
ജില്ലാ പ്രസിഡന്റ് ഡോ.സി.അജിത്ത്കുമാര്‍ അധ്യക്ഷത വഹിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ.കെ.ടി.രേഖ ഹാരാര്‍പ്പണം നടത്തി.
സംസ്ഥാന കമ്മറ്റി അംഗം ഡോ.കെ.സി.സച്ചിന്‍, ഐ.എം.എ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഡോ.കെ.വി.മുകുന്ദന്‍, ജില്ലാ സെക്രട്ടറി ഡോ.രമിത്ത് എന്നിവര്‍ പ്രസംഗിച്ചു.
