കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്- ആഗിരണപ്രക്രിയ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം കേരളാ എന്‍.ജി.ഒ യൂണിയന്‍.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ ആഗിരണപ്രക്രിയ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കേരള എന്‍ ജി.ഒ യൂണിയന്‍ മെഡിക്കല്‍ കോളേജ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

2019 മാര്‍ച്ച് 2 ന് സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് ജീവനക്കാരെ ആഗിരണം ചെയ്യുന്നതിനായി

15-02-2023 ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം നടപ്പിലാക്കുന്നതിന് തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്നും മെഡി.കോളേജ് പബ്ലിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കേരള എന്‍.ജി.ഒ. യൂണിയന്‍ സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ്.പ്രസിഡന്റ് ടി.പി. ഉഷ ഉദ്ഘാടനം ചെയ്തു.

ഏരിയാ വൈസ് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ ജോ.സെക്രട്ടറി പി.പി.സന്തോഷ്, ജില്ലാ സെക്രട്ടറിയറ്റംഗം പി.അശോകന്‍ എന്നിവര്‍ സംസാരിച്ചു.

ഏരിയാ സെക്രട്ടറി പി.ആര്‍. ജിജേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ എം.കെ.സുഭാഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി എം.കെ.സുഭാഷ് (പ്രസിഡന്റ്), എം.ശ്രീജേഷ്, സി.രാജീഷ് കുമാര്‍ (വൈസ്.പ്രസിഡന്റ്) പി.ആര്‍ ജ ജേഷ് (സെക്രട്ടറി), പി.വി.സന്തോഷ്‌കുമാര്‍, എ.വി.സുധ(ജോ.സെക്രട്ടറിമാര്‍) കെ.ഉണ്ണികൃഷ്ണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.