കാക്കി യൂണിഫോം ധരിക്കാന്‍ പയ്യന്നൂരും
പയ്യന്നൂര്‍: യൂണിഫോമായി ഖാദി ധരിക്കാനുള്ള സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനു പേരു കേട്ട പയ്യന്നൂരിലെ ഓട്ടോ ഡ്രൈവര്‍മാരുടെ
നീക്കം ശ്ലാഘനീയമാണെന്ന് ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍.
ഖാദിക്കൊപ്പം പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികളും-ഖാദി യൂണിഫോം വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികള്‍ ഖാദി ധരിച്ചു തുടങ്ങുന്നതോടെ ഇന്ത്യയില്‍ തന്നെ ആദ്യത്തെ യൂണിഫോം ഖാദിയാക്കിയ ഡ്രൈവര്‍മാരായി പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികള്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തില്‍പയ്യന്നൂരിലെ നാനൂറോളം ഓട്ടോ ഡ്രൈവര്‍മാരാണ് ഖാദിയുമായി കൈ കോര്‍ത്തിരിക്കുന്നത്.
പയ്യന്നൂര്‍ ഖാദി കേന്ദ്രത്തില്‍ ഉല്‍പാദിപ്പിക്കുന്ന കാക്കി നിറമുള്ള ഖാദി തുണിയാകും യൂണിഫോമാകുന്നത്.
ഇന്ന് രാവിലെ പയ്യന്നൂര്‍ ശ്രീവല്‍സം മിനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.വി.ചന്ദ്രന്‍ അദ്യക്ഷത വഹിച്ചു.
സുരക്ഷാ ആനുകൂല്യ വിതരണം ടി.വി.രാജേഷും എസ്.എസ്.എല്‍.സി-പ്ലസ്ടു വിജയികള്‍ക്കുള്ള ഉപഹാര വിതരണം പി.വി.കുഞ്ഞപ്പന്‍ നിര്‍വ്വഹിച്ചു.
കെ.കെ.കൃഷ്ണന്‍, യു.വി.രാമചന്ദ്രന്‍, കെ.ചന്ദ്രന്‍, എം.ടി.രാജേന്ദ്രന്‍, പി.വി.പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.