ജില്ലയിലെ ആദ്യത്തെ കിടാരി പാര്‍ക്ക് പേരൂലില്‍ പ്രവര്‍ത്തനം തുടങ്ങി

പരിയാരം: ജില്ലയിലെ ആദ്യത്തെ കിടാരി പാര്‍ക്ക് പെരൂലില്‍ പ്രവര്‍ത്തനം തുടങ്ങി.

ക്ഷീര വികസനവകുപ്പ് വാര്‍ഷിക പദ്ധതി 2021-22 ല്‍ ഉള്‍പ്പെടുത്തി മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

കേരളത്തിലെ വിവിധ ജില്ലകളിയായി ആറ് കിടാരി പാര്‍ക്കുകള്‍ക്ക് 40.28 കോടി രൂപ കേരള സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

കിടാരി പാര്‍ക്കുകള്‍ക്കായി 90 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഫണ്ട് വകയിരുത്തിയിട്ടുള്ളത്.

50 കിടാരികള്‍ അടങ്ങിയ ഒരു യൂണിറ്റിന് 15 ലക്ഷം രൂപയാണ് സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുന്നത്.

പ്രോജക്ട് തുകയായി യൂണിറ്റിന് ഒന്നിന് 37.5 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്.

കേരളത്തില്‍ മികച്ചയിനം കിടാരികളെ വളര്‍ത്തി ഭാവിയില്‍ മികച്ച പാലുല്‍പാദനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മേല്‍ത്തരം

കറവപ്പശുക്കളെ വികസിപ്പിച്ചെടുക്കുകയാണ് കിടാരിപാര്‍ക്ക് എന്ന പദ്ധതിയുടെ ഉദ്ദേശം.

അത്യുല്‍പ്പാദന ശേഷിയുള്ള സങ്കരയിനം പശുക്കളായ ഹോള്‍സ്റ്റന്‍ ഫിഷ്യന്‍(എച്ച്.എഫ്)) ജഴ്‌സി, ബ്രൌണ്‍ സ്വിസ് എന്നീ പശുക്കളെ ഇതര

സംസ്ഥാനങ്ങളില്‍ നിന്നും വലിയ ഇക കൊടുത്ത് വാങ്ങാനും അതിന്റെ ഗുണ നിലവാരം ഉറപ്പ് വരുത്താനും സാധാരണക്കാരായ ക്ഷീര കര്‍ഷകര്‍ക്ക് സാധിക്കുകയില്ല.

ഈ ഒരു സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കിടാരികളെ വാങ്ങി വളര്‍ത്തി കറവപ്പശുക്കള്‍ ആക്കി ആവശ്യക്കാര്‍ക്ക് നല്‍കുക എന്ന ദൗത്യം ആണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്.

കേരളത്തിലെ പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി വിവിധ ക്ഷീര സംഘങ്ങള്‍ക്കാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ ബ്ലോക്ക് പരിധിയില്‍ ഉള്ള പേരൂല്‍ ക്ഷീരോല്‍പ്പാദക സംഘത്തെയാണ് 2021-22 വര്‍ഷം കണ്ണൂര്‍ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്തിട്ടുള്ളത്.

50 കിടാരികളെ പാര്‍പ്പിക്കുന്നതിനുള്ള അത്യാധുനിക തൊഴുത്ത്. പശുക്കളെ കൊണ്ടുവരുന്നതിനുള്ള കടത്തുകകൂലി, 50 കിടാരികളുടെ വില, കാലിത്തീറ്റ, ഒരു വര്‍ഷത്തേക് ഇന്‍ഷൂറന്‍സ്, 3 തൊഴിലാളികളുടെ പ്രതിമാസ വേതനം,

തീറ്റപ്പുല്‍ കൃഷി ഒരുക്കല്‍, വെറ്റിനറി മരുന്നുകള്‍,ഫാം ലൈസന്‍സിംഗ് ചാര്‍ജ്, പലവക ചെലവുകള്‍ എന്നീ ഇനങ്ങളിലായി 37.5 ലക്ഷം രൂപ ചെലവഴിച്ചാല്‍ 15 ലക്ഷം രൂപയാണ് സബ്‌സിഡിയായി നല്‍കുന്നത്.