കരാര്‍ മാധ്യമപ്രവര്‍ത്തകര്‍ മാനേജ്‌മെന്റുകളുടെ ചൂഷണത്തിനിരയാവുന്നു-ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ.
മാധവന്‍ പാക്കം(കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ്)
കാഞ്ഞങ്ങാട്: കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ മാനേജ്‌മെന്റുകളുടെ ചൂഷണത്തിനിരയാകുകയാണെന്ന് ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ.

കാഞ്ഞങ്ങാട്ട് കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയിമെന്റ് (കിലെ) മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താഴെക്കിടയിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കു ലഭിക്കാവുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിന് പോലും മാനേജ്‌മെന്റുകള്‍ തയാറാകുന്നില്ല.
ഇത് പത്രപ്രവര്‍ത്തകരുടെ മനോധൈര്യം കെടുത്താന്‍ വഴിയൊരുക്കും.
കിലെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ടി.കെ.രാജന്‍ അധ്യക്ഷത വഹിച്ചു.
പി.ആര്‍.ഡി. ജില്ലാ ഓഫീസര്‍ എം.മധുസൂദനന്‍ മുഖ്യപ്രഭാഷണം നടത്തി.
കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്‍ഡ് മീഡിയ പേഴ്‌സണ്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഒ. മനുഭാരത്, വിജയ് മില്‍സ്, ജെ.എന്‍. കിരണ്‍ എന്നിവര്‍ പ്രസംഗിച്ചു.
മാധ്യമ പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് അഡ്വ.ശശി ഡി നമ്പ്യാര്‍, വ്യക്തിത്വ വികസനം എന്ന വിഷയത്തെക്കുറിച്ച് അജിത് മേനോന്‍ എന്നിവര്‍ ക്ലാസെടുത്തു.
