കെ.കെ.ഗീതാമണിയെ വൈസ് മെനിറ്റ്‌സ് ക്ലബ്ബ് ആദരിച്ചു-

തളിപ്പറമ്പ്: പയ്യന്നൂരില്‍ വച്ച് നടന്ന വിദ്യാഭ്യാസ വകുപ്പിന്റെ മാസ്‌റ്റേസ് മീറ്റില്‍ ട്രിപ്പിള്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ മാടായി ഉപജില്ലാ

ഓഫീസ്സിലെ സീനിയര്‍ സുപ്രണ്ടും ദേശീയ താരവുമായ കെ.കെ ഗീതാമണിയെ അന്താരാഷ്ട്ര വനിതദിനത്തില്‍ തളിപ്പറമ്പ സിറ്റി വൈസ് മെനിറ്റസ് ക്ലബ് ആദരിച്ചു.

ക്ലമ്പ് പ്രസിഡന്റ്റ് രമേശന്‍ കോരന്‍ ചിറത്തിന്റെ അധ്യക്ഷതയില്‍ മെനിറ്റസ് പ്രസിഡന്റ്റ് പ്രിയ ഗോപാല്‍ പൊന്നാട അണിയിച്ചു.

വൈസ് മെന്‍ റീജിണല്‍ സെക്രട്ടറി അഡ്വ. എം.കെ.വേണുഗോപാല്‍ ഉപഹാരം നല്‍കി.

സെക്രട്ടറി രജിനിരമേഷ്, മേരിക്കുട്ടി മാത്യു, രമേശന്‍ കൊയിലി, പി.ഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.