കോമത്ത് മുരളീധരന്‍ സി.പി.ഐയിലേക്ക് തളിപ്പറമ്പില്‍ യോഗം വിളിച്ചു-

തളിപ്പറമ്പ്: കോമത്ത് മുരളീധരന്‍ സി.പി.ഐയിലേക്ക്.

ഗുരുതരമായ അച്ചടക്കലംഘനവും പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനവും നടത്തിയതിന് ഇന്നലെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി അംഗം കോമത്ത് മുരളീധരന്‍ സി.പി.ഐയില്‍ ചേരുന്നു.

ഇന്ന് രാവിലെ മുരളീധരന്‍ തളിപ്പറമ്പില്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

സി.പി.ഐ നേതൃത്വവുമായി നേരത്തെ ചര്‍ച്ചനടത്തിയശേഷമാണ് യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചതെന്നറിയുന്നു.