കോമത്ത് സതീശന്റെ ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 ന്.

തളിപ്പറമ്പ്: ഇന്നലെ രാത്രി നിര്യാതനായ സി.പി.ഐ പാളയാട് ബ്രാഞ്ചംഗം കോമത്ത് സതീശന്റെ (42)ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 ന് കീഴാറ്റൂരിലെ സമുദായ ശ്മശാനത്തില്‍ നടക്കും.

ഉച്ചക്ക് ഒരു മണിയോടെ തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷമാണ് വീട്ടിലേക്ക് കൊണ്ടുപോകുക.

ബുധനാഴ്ച രാത്രി 9.30 ഓടെ മാന്തംകുണ്ടിലെ വീട്ടില്‍ കുഴഞ്ഞു വീണ സതീശനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സി.പി.ഐ ജില്ലാ കൗണ്‍സിലംഗവും തളിപ്പറമ്പ നഗരസഭ മുന്‍ വൈസ് ചെയര്‍മാനുമായ കോമത്ത് മുരളീധരന്റെ അമ്മാവന്റെ മകനാണ് സതീശന്‍.

മുരളീധരനൊപ്പം ആധാരമെഴുത്ത് ജോലി ചെയ്തുവരികയായിരുന്നു. ഫിബ്ര.10 ന് തളിപ്പറമ്പില്‍ നടക്കുന്ന ഡോക്യുമെന്റ് റൈറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള അക്ഷീണ പ്രയത്‌നത്തിനിടെ മരണം സതീശനെ തട്ടിയെടുത്തത് സഹപ്രവര്‍ത്തകര്‍ക്ക് വലിയ ആഘാതമായി.

ഭാര്യ:നിവ്യ (വരഡൂല്‍).

മക്കള്‍: ആദിദേവ് (മൂത്തേടത്ത് ഹൈസ്കൂള്‍),അരുണ്‍ദേവ്( കീഴാറ്റൂര്‍ സ്‌കൂള്‍).

അമ്മ:സരോജിനി.അച്ഛന്‍:പരേതനായ അച്ചുതന്‍.

സഹോദരന്‍:അജിത് കുമാര്‍.