പോലീസ് അസോസിയേഷന്‍ ജോര്‍ജ് ഫ്രാന്‍സിസ് അനുസ്മരണം
തളിപ്പറമ്പ്: കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെപിഎ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്ന ജോര്‍ജ് ഫ്രാന്‍സിസിനെ അനുസ്മരിച്ചു.
തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി രമേശന്‍ വെള്ളോറ അനുസ്മരണ പ്രഭാഷണം നടത്തി.
എന്‍.വി.രമേശന്‍, കെ.പി.സനത്, കെ.കെ. പ്രിയ, എം.കെ.സാഹിദ, കെ.വി.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
കെ പി എ ജില്ലാ പ്രസിഡന്റ് ടി.വി.ജയേഷ് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് സ്വാഗതവും എ.പി.കെ.രാകേഷ് നന്ദിയും പറഞ്ഞു.
