തളിപ്പറമ്പ്: കേരള പോലീസ് അസോസിയേഷന്‍ 3-ാം കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം ഫെബ്രുവരി-24 ചൊവ്വാഴ്ച തളിപ്പറമ്പ് ഡീം പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും.
ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരണയോഗം തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബില്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കെ.പി.എ ജില്ലാ പ്രസിഡന്റ് ടി.വി.ജയേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ.പി.ഒ.എ സംസ്ഥാന ജോ: സെക്രട്ടറി . രമേശന്‍ വെള്ളോറ, സംസ്ഥാന നിര്‍വാഹക സമിതി അംഗം രാജേഷ് കടമ്പേരി, ജില്ല സെക്രട്ടറി എന്‍.വി.രമേശന്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.പി.അനീഷ് എന്നിവര്‍ പ്രസംഗിച്ചു.
കെ.പി.എ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് സ്വാഗതവും ജില്ലാ ജോ:സെക്രട്ടറി കെ.പി.സനത്ത് നന്ദിയും പറഞ്ഞു.
വി.ഷിബു ചെയര്‍മാനും എന്‍.വി.രജീഷ് കണ്‍വീനറുമായി 100 അംഗ കമ്മറ്റി സമ്മേളനത്തില്‍ രൂപീകരിച്ചു.