കണ്ണൂര്‍ റൂറല്‍ പോലീസ് മൂന്നാം ജില്ലാ സമ്മേളനം-സ്വാഗതസംഘം ഓഫീസ് തുറന്നു.
തളിപ്പറമ്പ്: ജനകീയ പോലീസിങ്ങും പോലീസിലെ ആധുനികവല്‍ക്കരണവും ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കെ സംഘടനക്ക് ഏറെ ചെയ്യാനുണ്ടെന്നും, പോലീസ് അസോസിയേഷന്റെ ആരംഭം ത്യാഗോജ്വലമായ പ്രവര്‍ത്തനത്തിലൂടെയായിരുന്നുവെന്നും കണ്ണൂര്‍ റൂറല്‍ പോലീസ് അഡീഷണല്‍ എസ്.പിഎന്‍.ആര്‍.ജയരാജ്.
തളിപ്പറമ്പില്‍ ഫിബ്രവരി 24 ന് നടക്കുന്ന മൂന്നാമത് റൂറല്‍ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.എ ജില്ലാ പ്രസിഡന്റ് ടി.വി.ജയേഷ് അധ്യക്ഷത വഹിച്ചു.
കെ.പി.ഒ.എ റൂറല്‍ ജില്ലാ പ്രസിഡന്റ് പി.ബാബുമോന്‍, ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം മനോഹരന്‍ തറമ്മല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ എന്‍.കെ.രജീഷ് നന്ദിയും പറഞ്ഞു.

