കേരളത്തിലേത് ജനകീയപോലീസ്-ബിനോയി കുര്യന്‍-കേരളാ പോലീസ് അസോസിയേഷന്‍ റൂറല്‍ ജില്ലാ സമ്മേളനം തുടങ്ങി.

ഇരിട്ടി: മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിത്യസ്തമായി ജനമൈത്രി പോലീസാണ് നമ്മുക്കുള്ളതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യന്‍.

ഇരിട്ടിയില്‍ കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഇരിട്ടി പയഞ്ചേരിമുക്കിലെ എം.ടു.എച്ച് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സര്‍ക്കാര്‍ പോലീസ് സേനക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വിത്യസ്തമായ പോലീസ് സംവിധാനമാണ് ഇവിടെയുള്ളത്.

കേരളത്തില്‍ അച്ചടക്കമുള്ള സേനയായി പോലിസ് മാറിയെന്നും സേനക്കകത്ത് സൗഹൃദാന്തരീക്ഷമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ആക്ഷേപങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകണമെന്നും ബിനോയി കുര്യന്‍ ആവശ്യപ്പെട്ടു.

കണ്‍വെന്‍ഷനില്‍ കേരളാ പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.കെ.സാഹിദ അധ്യക്ഷത വഹിച്ചു.

അഡീ.എസ്.പി ടി.പി.രഞ്ജിത്ത്‌,  ഇരിട്ടി നഗരസഭാ ചെയര്‍പേഴ്സന്‍ കെ.ശ്രീലത എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

കെ.രാമകൃഷ്ണന്‍ അനുസ്മരണപ്രമേയം അവതരിപ്പിച്ചു. കെ.പി.എ സംസ്ഥാന സെക്രട്ടെറി കെ.പി.പ്രവീണ്‍,  കെ.പി.ഒ.എ സംസ്ഥാന ജോ.സെക്രട്ടറി പി.രമേശന്‍, കെ.പി.എ സംസ്ഥാന ജോ.സെക്രട്ടറി ഇ.വി.പ്രദീപന്‍, രാജേഷ് കടമ്പേരി, കെ.പി.അനീഷ്, ടി.വി.ജയേഷ്, വി.സിനീഷ്, ടി.പ്രജീഷ്, എം.ഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഡി.വൈ.എസ്പിമാരായ എം.പി.വിനോദ്, കെ.ഇ.പ്രേമചന്ദ്രന്‍, കെ.പി.ഒ.എ സംസ്താന വൈസ പ്രഡിഡന്റ് ടി.ബാബു, ഇരിട്ടി ഇന്‍സ്പെക്ടര്‍ കെ.ജെ.വിനോയി, കെ.പ്രവീണ, എന്‍.പി.കൃഷ്ണന്‍, കെ.വി.പ്രവീഷ്, എം.വി.അനിരുദ്ധ് എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന സെക്രട്ടെറി കെ.പി.പ്രവീണ്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

വി.വി.വിജേഷ് വരവുചെലവ് കണക്കും ഇ.സുമേഷ് ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

കെ.പി.സനത്ത് പ്രമേയം അവതരിപ്പിക്കും. ഇ.ആര്‍.സുരേഷ് സ്വാഗതവും പി.അനൂപ് നന്ദിയും പറഞ്ഞു.