കേരള പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ നാലാം ജില്ലാ സമ്മേളനം-സ്വാഗതസംഘം രൂപീകരിച്ചു.

പയ്യന്നൂര്‍: കേരള പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ നാലാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം നടന്നു.

പയ്യന്നൂരില്‍ നടന്ന രൂപീകരണ യോഗം ഡിവൈ.എസ്.പി കെ.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

കെ.പി.ഒ.എ. ജില്ലാ പ്രസിഡന്റ് പി.ബാബുമോന്‍ അധ്യക്ഷത വഹിച്ചു.

കെ.പി.ഒ.എ ജോ.സെക്രട്ടറി രമേശന്‍ വെള്ളോറ, പയ്യന്നൂര്‍ ഇന്‍സ്‌പെക്ടര്‍ രജീഷ് തെരുവത്ത് പീടികയില്‍, എന്‍.വി.രമേശന്‍, കെ.പി.അനീഷ്, രാജേഷ് കടമ്പേരി, കെ. പ്രിയേഷ്, ടി.വി.ജയേഷ്, എം.കെ.സാഹിദ, എം.വി.വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫെബ്രുവരി 13, 14 തീയ്യതികളിലാണ് സമ്മേളനം നടക്കുന്നത്.

ജനപ്രതിനിധികള്‍, വകുപ്പ്‌മേധാവികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഫെബ്രുവരി 13 ന് കുടുംബ സംഗമം, പോലീസ് ഉദ്യോഗസ്ഥരുടെ കലാപരിപാടികള്‍ എന്നിവയും 14-ന് പ്രതിനിധി സമ്മേളനവും നടക്കും.

കെ.സത്യന്‍ ചെയര്‍മാനും എന്‍.കെ.ഗിരീഷ്‌കുമാര്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.