ചോദ്യപേപ്പര്‍ വിഷയത്തില്‍ കുട്ടികളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കുക-കെ.പി.എസ്.ടി.എ
തളിപ്പറമ്പ്: ചോദ്യപേപ്പര്‍ വിഷയത്തില്‍ കുട്ടികളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണെമെന്ന് കെ.പി.എസ.ടി.എ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കെ പി എസ് ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രമേശന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ.വിമോഹനന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, സി.എം.പ്രസീത മുഖ്യ പ്രഭാഷണം നടത്തി. വി.മണികണ്ഠന്‍, ഇ.വി.സുരേശന്‍, വി.വി.പ്രകാശന്‍, എന്‍.മായ, പി.കെ.ഇന്ദിര എന്നിവര്‍ സംസാരിച്ചു.
പി.വി.സജീവന്‍ സ്വാഗതവും ട വി.കെ.വിജയകുമാര്‍ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ബാലചന്ദ്രന്‍ യു.കെ. ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ജില്ലാ വൈസ്.പ്രസിഡണ്ട് രാമചന്ദ്രന്‍ പി.കെ. അധ്യക്ഷത വഹിച്ചു. പി.കെ.സത്യനാഥന്‍, കെ.എം.ബിന്ദു, എം.വി.സുനില്‍കുമാര്‍, എന്‍.കെ.എ.ലത്തീഫ്, രമേശന്‍ കാന,
പി.സുധീഷ്, പി.വി.ജലജകുമാരി, ഇ.കെ.ജയപ്രസാദ്
കെ.പി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് സ്റ്റിബി കെ സൈമണ്‍ സ്വാഗതവും ടി.മധുസൂദനന്‍ നന്ദിയും രേഖപ്പടുത്തി.
സ്വത്രന്ത്ര്യത്തിന് വിലങ്ങിടാനുള്ള നീക്കം അവസാനിപ്പിക്കുക, അധ്യാപക സംഘടനകളെ വിശ്വാസത്തിലെടുത്ത് ജനാധിപത്യ രീതിയില്‍ തീരുമാനങ്ങളെടുക്കുക,
എസ്.എസ്.എല്‍.സി, പ്ലസ്ടു ഫോക്കസ് ഏരിയ വിഷയത്തില്‍ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തുക,
പൊതുവിദ്യാലയത്തിലെ മുഴുവന്‍ പ്രീ െ്രെപമറി അധ്യാപകര്‍ക്കും ശമ്പള സ്‌കെയില്‍ നിയമനം അനുവദിക്കുക, ഉച്ചഭക്ഷണ തുക വര്‍ദ്ധിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
പുതിയ ഭാരവാഹികളായി കെ.വി മോഹനന്‍ (പ്രസിഡന്റ്),
ടി.അംബരീഷ് (സെക്രട്ടറി), വി.കെ.വിജയകുമാര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
