500 പേര് തളിപ്പറമ്പില്‍ നിന്ന് കെ-റെയില്‍ വിരുദ്ധസമരത്തിന്-
തളിപ്പറമ്പ്: കെ. റെയിലിനെതിരെയുള്ള സമരത്തില്‍ തളിപ്പറമ്പ ബ്ലോക്കില്‍ നിന്നും 500 പേരെ പങ്കെടിപ്പിക്കുവാന്‍ തീരുമാനിച്ചു.

മാര്‍ച്ച് 7-ാം തിയ്യതി കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കെ.റെയിലിനെതിരെയുള്ള കണ്ണൂര്‍
കലക്ടറേറ്റ് മാര്‍ച്ചില്‍ തളിപ്പറമ്പ് ബ്ലോക്കില്‍ നിന്നും 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് സമരം വിജയിപ്പിക്കുവാന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു.
നേതൃയോഗം ഡിസിസി ജനറല്‍ സെക്രട്ടറി ടി. ജനാര്ദ്ദനന് ഉത്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.വി. രവീന്ദ്രന് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി ഇ.ടി.രാജീവന്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, നൗഷാദ് ബ്ലാത്തൂര്‍, സി.സി.ശ്രീധരന്, പി. സുഖദേവന്‍ മാസ്റ്റര്‍, പി.കെ.സരസ്വതി, രാഹുല്‍ ദാമോദരന്‍, കുഞ്ഞമ്മ തോമസ്, സിവി സോമനാഥന് മാസ്റ്റര്‍,
വി.വി.ജോസഫ് മാസ്റ്റര്‍, പി.ജെ.മാത്യു മാസ്റ്റര്‍, പി.ടി.ജോണ്‍, സി.വി.ഉണ്ണി, ഏത്തക്കാടന് ജോസ്, കെ.രമേശന്, ഇ.ടി.ഹരീഷ്, ക്ളീറ്റസ്, കെ.എന്‍.അഷ്റഫ്, പി.വി.സജീവന്,
അഡ്വ.ടി.ആര്. മോഹന്‍ദാസ്, കെവി നാരായണന് കുട്ടി, അഡ്വ. സക്കറിയ കായക്കൂല്‍, വത്സന് കടമ്പേരി, കൂവേരിക്കാരന്‍ ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
എം.എന്‍.പൂമംഗലം സ്വാഗതവും, മനോജ് ശാസ്താംപടവില്‍ നന്ദിയും പറഞ്ഞു.
