കെ.രാജന്‍-കടന്നുപോയത് തന്റെ മാധ്യമ ഗുരുനാഥന്‍-പി.രാജന്റെ കുറിപ്പ്-
തളിപ്പറമ്പ്: ഒന്നിനെയും ഭയപ്പെടാതെ മാധ്യമപ്രവര്‍ത്തനം നടത്തണമെന്ന് ഉപദേശിക്കുകയും പ്രവര്‍ത്തിയിലൂടെ കാണിച്ചുതരികയും ചെയ്ത വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച കെ.രാജനെന്ന് ശിഷ്യനും തളിപ്പറമ്പിലെ സീനിയര്‍ പത്രപ്രവര്‍ത്തകനുമായ പി.രാജന്‍ ഓര്‍ക്കുന്നു.
1989 ല്‍ തലശേരിയില്‍ നിന്ന് പ്രസിദ്ധീകരിച്ച ചേതന പത്രത്തിന്റെ തളിപ്പറമ്പ് ലേഖകനായി കെ.രാജന്റെ കീഴില്‍ പ്രവര്‍ത്തിച്ച കാലമാണ് തന്നെ ഒരു മാധ്യമപ്രവര്‍ത്തകനായി പരുവപ്പെടുത്തിയത്.
അസംഘടിതരായ സാധാരണക്കാരുടെ, കഷ്ടപ്പെടുന്നവരുടെ നാവായി മാറാന്‍ പത്രപ്രവര്‍ത്തകന് കഴിയണം.
പത്രപ്രവര്‍ത്തനം കേവലമൊരു തൊഴിലല്ലെന്നും അതൊരു രാഷ്ട്രീയപ്രവര്‍ത്തനമാണെന്നും രാജേട്ടന്‍ എപ്പോഴും പറയുമായിരുന്നു.
വാര്‍ത്തകളെഴുതാന്‍ ഒരു വിധത്തിലുള്ള വിലക്കും അന്ന് ചേതനയില്‍ ഉണ്ടായിരുന്നില്ല.
അദ്ദേഹം പഠിപ്പിച്ചുതന്ന പത്രപ്രവര്‍ത്തനശൈലി ഇന്നും മനസില്‍ സൂക്ഷിക്കാന്‍ സാധിക്കുന്നുണ്ടെന്നും പി.രാജന്‍ അനുസ്മരിക്കുന്നു.