കമ്പനിസ്വാമിയുടെ മകന് എന്‍.കൃഷ്ണ അയ്യര്‍(90) നിര്യാതനായി.
തളിപ്പറമ്പ്: ആധുനിക തളിപ്പറമ്പിന്റെ രാജശില്പി അന്നദാനപ്രഭു എന്ന് അറിയപ്പെടുന്ന പി.നീലകണ്ഠ അയ്യരുടെ(കമ്പനിസ്വാമി) മകന് എന്‍.കൃഷ്ണ അയ്യര്‍ (90) പാലക്കാട് നിര്യാതനായി.

തളിപ്പറമ്പിലെ ആദ്യത്തെ ഓട്ടോറിക്ഷ ഡ്രൈവറാണ്.
ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഗൗരി എന്ന പേരിലുള്ള ഓട്ടോറിക്ഷയാണ് തളിപ്പറമ്പ് നഗരത്തില്‍ ആദ്യമായി നിരത്തിലിറങ്ങിയ ഓട്ടോറിക്ഷ.
ഭാര്യ: വനജ.
മക്കള്‍: രഞ്ജിനി, സുഗുണ, ഗണേഷ്.
മരുമക്കള്‍- കണ്ണന്, ഹരന്, നിഷ.
സംസ്കാരം പാലക്കാട് നടത്തപ്പെടും.
കൃഷ്ണഅയ്യരുടെ മരണത്തോടെ തളിപ്പറമ്പിന്റെ ചരിത്രത്തോടൊപ്പേം സഞ്ചരിച്ച കമ്പനിസ്വാമിയുടെ പത്ത് മക്കളും ഓര്‍മ്മയായി.
സഹോദരങ്ങള്‍: പരേതരായ പരശുരാമ അയ്യര്‍, നാരായണ അയ്യര്‍, സുബ്രഹ്മണ്യ അയ്യര്‍, വെങ്കിടരാമ അയ്യര്‍, ഗണപതി അയ്യര്‍, ശിങ്കാരം, തങ്കം, സാഗരം, കുഞ്ചലം.
