കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ 22 മുതല്‍ പിലാത്തറയില്‍

പിലാത്തറ: കണ്ണൂര്‍ രൂപത സംഘടിപ്പിക്കുന്ന കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ 22 മുതല്‍ 26 വരെ പിലാത്തറയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രമുഖ വചന പ്രഘോഷകന്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷന് നേതൃത്വം നല്‍കും.

ദിവസവും വൈകുന്നേരം നാലര മുതല്‍ ഒന്‍പത് വരെ പിലാത്തറ മേരിമാതാ സ്‌കൂള്‍ ഗ്രൗണ്ടിലാണ് കണ്‍വെന്‍ഷന്‍ നടക്കുക.

22 ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കു തല ഉദ്ഘാടനം ചെയ്യും.

സഹായമെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി വചനസന്ദേശം നല്‍കും.

കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് തിരിച്ച് പോകുന്നവര്‍ക്കായി വിവിധ ഇടവകകളുമായി ബന്ധപ്പെട്ട് വാഹന സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് ജനറല്‍ കണ്‍വീനര്‍ ഫാ. തോംസണ്‍ കൊറ്റിയത്ത്,

പബ്ലിസിറ്റി കണ്‍വീനര്‍ ഫാ. മെല്‍വിന്‍ ദേവസ്യ, പിലാത്തറ ഫൊറോന പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ് ക്രിസ്റ്റഫര്‍ എന്നിവര്‍ അറിയിച്ചു.