കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് യൂനിയന്‍ ദ്വിദിന ക്യാമ്പ് തുടങ്ങി. കെ.എസ്.ആര്‍.ടി.സി തൊഴിലാളികളെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് പി.സന്തോഷ് കുമാര്‍.എം.പി.

പറശിനിക്കടവ്:കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയിലെതൊഴിലാളികളെ വിശ്വാസത്തിലെടുക്കാനും സംരക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് സി.പി.ഐ. ദേശീയ നിര്‍വ്വാഹക സമിതിയംഗം അഡ്വ.പി.സന്തോഷ്‌കുമാര്‍ എം.പി.ആവശ്യപ്പെട്ടു.

കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ ( എ.ഐ.ടി.യു.സി) മധ്യ മലബാര്‍ മേഖല ക്യാമ്പ് പറശിനിക്കടവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവിലുണ്ടായിരുന്ന അംഗീകൃത സംഘടനകള്‍ കടമകള്‍ മറന്നതിന്റെ ദുരന്തമാണ് ഇന്ന് തൊഴിലാളികള്‍ അനുഭവിക്കുന്നത്.

അത് നല്ലവണ്ണംതൊഴിലാളികള്‍ക്ക് ബോധ്യമാകുന്ന സന്ദര്‍ഭത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്റെ പ്രസക്തി വര്‍ധിക്കുകയാണെന്നും, അത് ഹിതപരിശോധനയില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂനിയന്‍ സംസ്ഥാന പ്രസിഡന്റും എ.ഐ.ടി.യു.സി.സംസ്ഥാന ജനറല്‍ സിക്രട്ടറിയും മുന്‍ മന്ത്രിയുമായ കെ.പി.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സിക്രട്ടറിയും സ്വാഗതസംഘം ചെയര്‍മാനുമായ പി.കെ.മുജീബ്‌റഹ്‌മാന്‍ സ്വാഗതം പറഞ്ഞു.

സംസ്ഥാന ജനറല്‍ സിക്രട്ടറി എം.ജി.രാഹുല്‍, എ.ഐ.ടി.യു.സി.സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന്‍, സി.പി.ഐ.ജില്ലാ സിക്രട്ടറി സി.പി.സന്തോഷ്‌കുമാര്‍, വര്‍ക്കിംഗ് പ്രസിഡന്റ് എം.ശിവകുമാര്‍, സി.ഷാജു, എ.വി.ഉണ്ണികൃഷ്ണന്‍, വേലിക്കാത്ത് രാഘവന്‍, ടി.ആര്‍.ബിജു, എം.ടി.ശ്രീലാല്‍, വി.വി.ബാബുരാജ്, ഡി.എ.ദീപ എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് കണ്ണന്‍ ക്യാമ്പ് ലീഡറാണ്.

വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 125 പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

ബുധനാഴ്ച്ച വൈകുന്നേരം ക്യാമ്പ് സമാപിക്കും.