കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന ലീഡേഴ്‌സ് മീറ്റ്–മധു കടുത്തുരുത്തി (പ്രസിഡന്റ്) സലിം മുഴിക്കല്‍ (ജന.സെക്രട്ടറി)

 

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കയ്യേറ്റങ്ങളിലും അധിക്ഷേപങ്ങളിലും കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന നേത്യ കമ്മിറ്റി യോഗം ഉല്‍ക്കണ്ഠ രേഖപ്പെടുത്തി.

കോഴിക്കോട് യുവസാഹിതി സമാജത്തില്‍ നടന്ന സമ്മേളനം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കോഴിക്കോട് കോര്‍പറേഷന്‍ പ്രതിപക്ഷ ഉപനേതാവുമായ കെ.മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ജി.ശങ്കര്‍ അധ്യക്ഷത വഹിച്ചു.

കെ.കെ.അബ്ദുല്ല, സലീം മൂഴിക്കല്‍, ബേ ബി കെ. ഫിലിപ്പോസ്, ബൈജു പെരുവ, കണ്ണന്‍ പന്താവൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

മോഹനന്‍ പുവാറ്റൂര്‍ കൊല്ലം, ബെയ്ലോണ്‍ കോട്ടയം, സുമേഷ് എറണാകുളം, മനോജ് കടമ്പാട്ട് തൃശൂര്‍, കെ.എം.അഷ്‌റഫ് കോഴിക്കോട്, പ്രവീണ്‍ മലപ്പുറം, ബാബു ഇരിട്ടി കണ്ണൂര്‍, മംഗലം ശങ്കരന്‍കുട്ടി പാലക്കാട്, ബൈജു മേനാച്ചേരി എറണാകുളം, ഷാ നവാസ് കൊല്ലം, അഭിലാഷ് പിണറായി, , രഞ്ജിത്ത് നിഹാര കോഴിക്കോട്, സുനില്‍കുമാര്‍ കോഴിക്കോട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്റെ പുതിയ സംസ്ഥാന കമ്മിറ്റിയും നിലവില്‍ വന്നു.

ജി.ശങ്കര്‍ (രക്ഷധികാരി), മധു കടുത്തുരുത്തി കോട്ടയം (പ്രസിഡന്റ്), സലീം മൂഴിക്കല്‍ കോഴിക്കോട് (ജന.സെക്രട്ടറി), ബൈജു പെരുവ കോട്ടയം (ട്രഷറര്‍). കണ്ണന്‍ പന്താവൂര്‍ മലപ്പുറം, ബൈജു മേനാച്ചേരി എറണാകുളം, എന്‍.ധനഞ്ജയന്‍ കണ്ണൂര്‍ (വൈസ് പ്രസിഡന്‌റുമാര്‍), വി.ഉണ്ണികൃഷ്ണന്‍ കൊല്ലം, ശങ്കരന്‍കുട്ടി പാലക്കാട്, മനോജ് കടമ്പാട്ട് തൃശ്ശൂര്‍, അഭിലാഷ് പിണറായി കണ്ണൂര്‍ (സെക്രട്ടെറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍.

ഗോപി ചക്കുന്നത്ത് തൃശ്ശൂര്‍, വൈഗ എറണാകുളം എന്നിവരെ പ്രത്യേക ക്ഷണിതാക്കളായും തെരഞ്ഞെടുത്തു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോസ് പാലാ റിട്ടേണിങ് ഓ ഫീസറായിരുന്നു.