കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു-രണ്ടുപേര്‍ പോലീസ് പിടിയില്‍

തളിപ്പറമ്പ്: കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ചു, ഓട്ടോയാത്രക്കാരായ സഹോദരങ്ങള്‍ കസ്റ്റഡിയില്‍.

കുറുമാത്തൂരിലെ ചുണ്ടയില്‍ വീട്ടില്‍ സി.താജുദ്ദീന്‍(35), സഹോദരന്‍ സി.കമറുദ്ദീന്‍(33) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് രാവിലെ ഏഴാംമൈലില്‍ വെച്ചാണ് സംഭവം.

കാസര്‍ഗോഡേക്ക് പോകുന്ന കെഎല്‍-15 എ-14 നമ്പര്‍ കെ.എസ്.ആര്‍.ടി.സി.ടൗണ്‍ ടു ടൗണ്‍ ബസ് ഡ്രൈവര്‍ സന്ദീപിനാണ് പരിക്കേറ്റത്.

കെ.എസ്.ആര്‍.ടി.സി. ഓട്ടോറിക്ഷയില്‍ ഉരസി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.