വയോജനങ്ങളായ പെന്‍ഷന്‍കാരെ തെരുവിലറക്കരുത്: കെ എസ് എസ് പി എ സമ്മേളനം

തളിപ്പറമ്പ്: പിടിച്ചുവെച്ച പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശ്ശികയ്ക്കും ക്ഷാമാശ്വാസക്കുടിശ്ശികക്കുമായി വയോജനങ്ങളെ തെരുവിലിറക്കരുതെന്ന് കെ എസ് എസ് പി എ (കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) ജില്ലാ സമ്മേളനം ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

നാലു ഗഡുവായ പതിനൊന്നു ശതമാനം ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക. ഒ പി ചികിത്സയും ഓപ്ഷന്‍ സൗകര്യവും ഉള്‍പ്പെടുത്തി മെഡിസെപ്പിലെ അപാകതകള്‍ പൂര്‍ണ്ണമായി പരിഹരിക്കുക, മുതിര്‍ന്ന പൗരന്മാരുടെ റെയില്‍യാത്രാ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

രാവിലെ നടന്ന ശക്തിപ്രകടനത്തെ തുടര്‍ന്ന് സതീശന്‍ പാച്ചേനി നഗറില്‍ ( ഡ്രീംപാലസ് ഓഡിറ്റോറിയം)നടന്ന സമ്മേളനം കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതിയംഗം എം. ലിജു ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.സോണി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു.

കെ.എസ്.എസ്.പി.എ ജില്ലാ സെക്രട്ടറി കെ.സി.രാജന്‍, ജില്ലാ മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ രജനി രമാനന്ദ്, കെ.പി.സി.സി അംഗം അഡ്വ.വി പി.അബ്ദുള്‍റഷീദ്, ശ്രീകണ്ഠപുരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ.കെ.വി.ഫിലോമിന, കെ.മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതിനിധി സമ്മേളനം കെ എസ് എസ് പി എ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ ആര്‍ കുറുപ്പ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കെ രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് മാരായ ടി കരുണാകരന്‍, പലേരി പത്മനാഭന്‍,സെക്രട്ടറിമാരായ പി സി വര്‍ഗീസ്, ടി.വി ഗംഗാധരന്‍, വനിത ഫോറം സംസ്ഥാന പ്രസിഡന്റ് എ നസീം ബീവി, സെക്രട്ടറിയേറ്റംഗങ്ങളായപി അബൂബക്കര്‍ ,രവീന്ദ്രന്‍ കൊയ്യോടന്‍.ജില്ലാ ജോ. സെക്രട്ടറി എ ശശീധരന്‍,തളിപ്പറമ്പ ബ്ലോക്ക് പ്രസിഡന്റ് പി സുഖദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.

സംഘടന ചര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി വേലായുധനും ‘ശമ്പളം പെന്‍ഷന്‍ അവകാശമോ, ഔദാര്യമോ ‘എന്ന വിഷയത്തിലുള്ള സെമിനാര്‍ സംസ്ഥാന ട്രഷറര്‍ രാജന്‍ ഗുരുക്കളും ഉദ്ഘാടനം ചെയ്തു.

സമാപനസമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി ടി ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.

കെ എസ് എസ് പി എ ജില്ലാ പ്രസിഡന്റ് തങ്കമ്മ വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി ഇ ടി രാജീവന്‍, തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.വി.രവീന്ദ്രന്‍, യു.നാരായണന്‍, പി.ജെ.മാത്യു, വി.വി.ജോസഫ്, കെ.മധു, എം.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

പുതിയ കെ എസ് എസ് പി എ ജില്ലാ ഭാരവാഹികളായി കെ മോഹനന്‍ (പ്രസിഡന്റ്),

എം എം മൈക്കിള്‍, കോടൂര്‍ കുഞ്ഞിരാമന്‍, പി ലളിത, എ.ശശിധരന്‍, എന്‍.കൃഷ്ണന്‍ നമ്പൂതിരി (വൈസ് പ്രസിഡന്റ്),

  കെ.സി രാജന്‍ (സെക്രട്ടറി),

കെ.പി.കെ. കുട്ടികൃഷ്ണന്‍, സി.ശ്രീധരന്‍, സി.ടി.സുരേന്ദ്രന്‍, എം.പി.കുഞ്ഞിമൊയ്തീന്‍, എം.ഉഷ (ജോ. സെക്രട്ടറി),

എം പി കൃഷ്ണദാസ് (ട്രഷറര്‍)