റാഗിംഗ് വിരുതന്‍മാരെ തെരുവില്‍ നേരിടും-കെ എസ് വൈ എഫ്.
മാനന്തവാടി: ക്യാമ്പസില്‍ റാഗിംഗ് ചെയുന്നവരെ തെരുവില്‍ നേരിടുമെന്ന് കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടെറി സുധീഷ് കടന്നപ്പള്ളി.
മരണം സി ബി ഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ കൊലയാളികളെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരിക, ക്യാമ്പസ് ഫാസിസം അവസാനിപ്പിക്കുക,
ഡീനിനെ പ്രതി ചേര്‍ക്കുക എന്നി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കെ.എസ്.വൈ.എഫിന്റെ അഭ്യമുഖ്യത്തില്‍ പൂക്കോട് വെറ്റിനറി കോളേജിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീഷ് കടന്നപ്പള്ളി.
സുധീഷ് ഫറോക്ക് അധ്യക്ഷത വഹിച്ചു.
സി.എം.പി സെക്രട്ടറിയേറ്റ് അംഗം അഷറഫ് മണക്കടവ്, ബിനൂപ് ഉഗ്രപുരം, കെ.വി.ഉമേഷ്, സുനിത ടീച്ചര്‍, സച്ചിന്‍ പതിയേരി എന്നിവര്‍ പ്രസംഗിച്ചു.