തൃച്ചംബരം ഉല്‍സവം-കലാ സാം്‌സ്‌ക്കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തൃച്ചംബരം  ശ്രീകൃഷ്ണക്ഷേത്രോല്‍സവത്തോടനുബന്ധിച്ചുള്ള കലാസാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം ശബരിമല മുന്‍ മേല്‍ശാന്തി കൊട്ടാരം ജയരാമന്‍ നമ്പൂതിരി നിര്‍വഹിച്ചു.

ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് പി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.

കാമ്പ്രത്ത് ഇല്ലത്ത് രാജേഷ് നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.

ടി.ടി.കെ ദേവസ്വം ട്രസ്റ്റി ബോര്‍ഡ് അംഗം കുനിത്തല ഇല്ലത്ത് രാമന്‍ നമ്പൂതിരി പറശിനി മടപ്പുര മടയന്റെ പ്രതിനിധി പി.എം.പങ്കജാക്ഷന് നല്‍കി സോവനീര്‍ പ്രകാശനം ചെയ്തു.

ട്രസ്റ്റി ബോര്‍ഡ് അംഗം രമേശന്‍ ചാലില്‍, മഴൂര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.മോഹനചന്ദ്രന്‍, പി.കൃഷ്ണകുമാരി എന്നിവര്‍ സംസാരിച്ചു.

ഉത്സവാഘോഷ കമ്മിറ്റി സെക്രട്ടറി കയരളവന്‍ മുരളീധരന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.വി മുരളിധരന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് രാത്രി എട്ട് മണിയോടെ ഭക്തജനങ്ങളെ സംഗീതത്തില്‍ ആറാടിച്ച് മൊട്ടമ്മല്‍ രാജന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഭക്തിഗാനസന്ധ്യ അരങ്ങേറി.

ഗീതാഞ്ജലി നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്താഞ്ജലിയും, ദേശവാസികളുടെ കലാവിരുന്നും നടന്നു മാര്‍ച്ച് 20 വരെയാണ് ഉല്‍സവം.

എല്ലാ ദിവസവും വിവിധ കലാ സംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

20 ന് വൈകുന്നേരം ഭക്തിനിര്‍ഭരമായ കൂടിപ്പിരിയലോടെ രണ്ടാഴ്ചക്കാലം നീണ്ട ഉത്സവത്തിന് സമാപനമാകും.

മാര്‍ച്ച് 16 വരെ എല്ലാ ദിവസവും പുലര്‍ച്ചെ പൂക്കോത്ത് നടയിലേക്ക് ഉത്സവം എഴുന്നള്ളിപ്പ് നടക്കും.