കെ.എസ്.വൈ.എഫ് അനില്‍ ശ്രീകണ്ഠന്‍ സംസ്ഥാന പ്രസിഡന്റ്, സുധീഷ് കടന്നപ്പള്ളി സെക്രട്ടറി.

കണ്ണൂര്‍: സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ താത്കാലിക നിയമനങ്ങളും എംപ്ലോയ് മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മാത്രം നടത്തണമെന്ന് കെ.എസ്.വൈ.എഫ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

ലഹരി വില്‍പനക്കാരെ കരുതല്‍ തടങ്കലില്‍വെക്കുക, വിലക്കയറ്റം തടയാന്‍ സത്വര നടപടികള്‍ സ്വീകരിക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കുക,

ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്ത് പി.എസ്.സി നിയമനങ്ങള്‍ കാര്യക്ഷമമാക്കുക, അന്ധവിശ്വാസങ്ങളുടെ പേരിലുള്ള അനാചാരങ്ങള്‍ തടയാന്‍ ഫലപ്രദമായ നിയമ നിര്‍മാണം നടത്തുക തുടങ്ങിയ പ്രമേയങ്ങളും സംസ്ഥാന സമ്മേളനം അംഗീകരിച്ചു.

പുതിയ ഭാരവാഹികളായി അനില്‍ശ്രീകണ്ഠന്‍ (പ്രസിഡന്റ്)
സുധീഷ് കടന്നപ്പള്ളി (സെക്രട്ടറി),

നാന്‍സി പ്രഭാകര്‍, സന്തോഷ് രാജേന്ദ്രന്‍, ടി.കെ.വിനോദ്, മുഹമ്മദ് റാഫി, നിധിന്‍ നിലാവെട്ടത്ത്, ബിനു ഉഗ്രപുരം, എസ്.ആതിര(ജോ. സിക്രട്ടറിമാര്‍),

ദീപിക ബിച്ചു, ടി.എ.അനുരാജ്, അഡ്വ.സുസ്മിത, എം.എസ്.സജിത്ത്, സുധീഷ് ഫറോക്ക്, സി.കെ.ശ്രീ ധരന്‍, ടിജോ ഇല്ലിക്കല്‍, കെ.വി.ഉമേഷ് (വൈ.പ്രസിഡന്റുമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.